Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഇന്ത്യയുടെ വളർച്ച 7.2 ശതമാനമാകുമെന്ന് ഫിച്ച്

കൊച്ചി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 7.2 ശതമാനമായി ഉയരുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച് വിലയിരുത്തി.

കൺസ്യൂമർ ഉത്പന്നങ്ങളുടെ ഉപഭോഗത്തിലും നിക്ഷേപ മേഖലയിലെ ഉണർവും കണക്കിലെടുത്താണ് വളർച്ച നിരക്ക് ഏഴ് ശതമാനത്തിൽ നിന്ന് ഉയർത്തുന്നതെന്ന് ഫിച്ച് വ്യക്തമാക്കി.

അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിലും വളർച്ച യഥാക്രമം 6.5 ശതമാനവും 6.2 ശതമാനവുമാകുമെന്നും അവർ പ്രവചിക്കുന്നു.

ഇത്തവണ കാലവർഷം സാധാരണ നിലയിലാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തലും സാമ്പത്തിക മേഖലയ്ക്ക് അനുകൂലമാകും.

X
Top