![](https://www.livenewage.com/wp-content/uploads/2022/06/fitch1.jpg)
ന്യൂഡല്‍ഹി: ധനകമ്മി, 2025-26 ഓടെ ജിഡിപിയുടെ 4.5 ശതമാനമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നു, ഫിച്ച് റേറ്റിംഗ്‌സ് ഡയറക്ടറും ഇന്ത്യ പ്രൈമറി റേറ്റിംഗ് അനലിസ്റ്റുമായ ജെറമി സൂക്ക് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സൂക്ക്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ അതിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് സൂക്ക് ചൂണ്ടിക്കാട്ടി.
വരുമാനം വര്‍ദ്ധിക്കുന്നു. ചരക്ക് സേവന നികുതി പിരിവ് ഏപ്രിലില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1.87 ലക്ഷം കോടി രൂപയിലെത്തി. അതേസമയം ചെലവ് വെട്ടിക്കുറയ്ക്കലിലൂടെ ധനപരമായ ഏകീകരണം നടക്കേണ്ടതുണ്ട്.
സബ്‌സിഡികള്‍ ഇതിനോടകം കുറച്ചു. ഇനി കാപക്‌സിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്.
”ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നതല്ല. പക്ഷെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്, ചെലവ് ചുരുക്കുക മാത്രമാണ് പോംവഴി,” സൂക്ക് പറഞ്ഞു. ധനപരമായ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രധാന്യമുണ്ട്.
അതുകൊണ്ടുതന്നെ, അടിസ്ഥാന സൗകര്യ വിടവ് നികത്തുന്നതും നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുക സര്‍ക്കാറിന് വെല്ലുവിളിയാകും. ഇന്ത്യയുടെ ബിബിബി റേറ്റിംഗ് ഫിച്ച് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ബിബിബി റേറ്റിംഗില്‍ ഇന്ത്യ 17 വര്‍ഷം പൂര്‍ത്തിയാക്കും.
ഉയര്‍ന്ന വളര്‍ച്ചാ നിരക്കുണ്ടായിട്ടും ദുര്‍ബലമായ പൊതു ധനകാര്യം കാരണമാണ് ബിബിബി റേറ്റിംഗെന്ന് സൂക്ക് പറയുന്നു.