Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി ഫിച്ച്

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച നിലനിര്‍ത്തിയിരിക്കയാണ് ഫിച്ച് റേറ്റിംഗ്സ്. വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയുടേതെന്നും സാമ്പത്തിക റിപ്പോര്‍ട്ടില്‍ ഫിച്ച് പറഞ്ഞു.2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 7 ശതമാനമാകുമെന്നാണ് അനുമാനം.

റിസര്‍വ് ബാങ്ക്് ഓഫ് ഇന്ത്യയും സമാന വളര്‍ച്ചയാണ് കണക്കുകൂട്ടുന്നത്. 2023-24, 24-25 സാമ്പത്തിക വര്‍ഷങ്ങളിലെ ഫിച്ച് അനുമാനം യഥാക്രമം 6.2 ശതമാനവും 6.9 ശതമാനവുമാണ്. നേരത്തെ കണക്കുകൂട്ടിയതില്‍ നിന്നും കുറവ്.

സെപ്തംബറില്‍, യഥാക്രമം 6.7 ശതമാനവും 7.1 ശതമാനവുമായിരുന്നു പ്രവചനം.
പ്രതീക്ഷിച്ചതിലും ശക്തമായ വരുമാനം കണക്കിലെടുത്ത്, 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ (FY23) 7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. വളര്‍ന്നുവരുന്ന വിപണികളില്‍ ഏറ്റവും വേഗതയേറിയ വളര്‍ച്ചാ നിരക്ക് ഇന്ത്യ രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോഗവും നിക്ഷേപവുമാണ് രാജ്യത്തിന്റെ ജിഡിപിയുടെ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത്. ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ആഗോള സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് ഇന്ത്യ ഒരു പരിധിവരെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു, തങ്ങളുടെ ഡിസംബര്‍ എഡിഷന്‍ ആഗോള സാമ്പത്തിക അവലോകനത്തില്‍ റേറ്റിംഗ് ഏജന്‍സി പറഞ്ഞു.

X
Top