ആഴ്ചയിൽ അഞ്ചുദിവസം പ്രവൃത്തി ദിനമെന്ന ബാങ്ക് ജീവനക്കാരുടെ ആവശ്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. ഡിസംബറിൽ തീരുമാനം സർക്കാർ പരിഗണിച്ചേക്കും എന്ന് സൂചന. സർക്കാർ അനുമതി നൽകിയാൽ അടുത്ത വർഷം മുതൽ ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം ആസ്വദിക്കാം. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ യൂണിയനുകളും ഇക്കാര്യത്തിൽ ധാരണയിൽ എത്തിയെങ്കിലും സർക്കാരിൻ്റെ അന്തിമ തീരുമാനം ആയിട്ടില്ല.
2023 ഡിസംബറിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ബാങ്ക് യൂണിയനുകളും തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവെച്ചിരുന്നു. കരാറിൽ പൊതു, സ്വകാര്യ മേഖലാ ബാങ്കുകൾ ഉൾപ്പെടുന്നു. 2024 മാർച്ച് എട്ടിനാണ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷനും തമ്മിൽ ഒരു സംയുക്ത കരാർ ഒപ്പുവച്ചുത്.
ആഴ്ചയിൽ അഞ്ചു ദിവസം പ്രവൃത്തി ദിനമാക്കി വാരാന്ത്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ അവധി നൽകണമെന്നാണ് ബാങ്ക് അസോസിയേഷനുകളുടെ നിർദേശം. . സർക്കാർ അംഗീകരിച്ചാൽ മാത്രമേ തീരുമാനം നടപ്പാക്കാൻ ആകൂ.
ബാങ്ക് ജീവനക്കാർക്ക് ശനി, ഞായർ ദിവസങ്ങളിൽ അവധി നൽകിയാൽ മറ്റു ദിവസങ്ങളിലെ പ്രവൃത്തി സമയം 40 മിനിറ്റ് കൂടെ നീട്ടും.
രാജ്യത്തെ വിവിധ നഗരങ്ങളിൽ ബാങ്കുകൾ സാധാരണയായി രാവിലെ 9.30 നും വൈകുന്നേരം 5.30 നും ഇടയിലാണ് പ്രവർത്തിക്കുന്നത്. ശനിയാഴ്ചളും ബാങ്കുകൾക്ക് അവധി നൽകിയാൽ ബാങ്കുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരാം.
ബാങ്കുകൾ രാവിലെ ഒൻപത് മണിക്ക് തുറന്ന് വൈകുന്നേരം 5.40 ന് അടച്ചേക്കും. ബാങ്കുകളുടെ പ്രവർത്തന സമയം അനുസരിച്ച് ഇതിൽ മാറ്റം വരാം. ചില ബാങ്കുകളുടെ പ്രവൃത്തിസമയം രാവിലെ 10 മണി മുതൽ വൈകുന്നേരം നാലു വരെയാണ്. ഇതിലും മാറ്റങ്ങൾ വരാം.
അവധി ദിനങ്ങൾ കൂടും
വാരാന്ത്യത്തിലെ അവധി ദിനങ്ങൾക്ക് പുറമെ ബാങ്കുകൾ പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കില്ല.
ജനുവരി 26 റിപ്പബ്ലിക് ദിനം, ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യ ദിനം, ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി തുടങ്ങിയ അഖിലേന്ത്യാ അവധി ദിനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ദീപാവലി, ക്രിസ്മസ്, ഈദ്, ഗുരുനാനാക്ക് ജയന്തി, ദുഖവെള്ളി ദിനങ്ങളിലും അവധിയാണ്. ഞായറാഴ്ചകൾ കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകൾ അടഞ്ഞ് കിടക്കും.
ശനി, ഞായർ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞ് കിടക്കുന്നത് പെട്ടെന്ന് ഇടപാടുകാരെയും ബാങ്കിംഗ് പ്രവർത്തനങ്ങളെയും ബാധിക്കാതിരിക്കാനാണ് സർക്കാർ വിഷയത്തിൽ തീരുമാനം എടുക്കാത്തത് എന്നാണ് സൂചന.