Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

അദാനി ഗ്രൂപ്പിന് വായ്പ നല്‍കിയ ബാങ്കുകളും വായ്പ തുകയും

ന്യൂഡല്‍ഹി: യുഎസ് ഷോര്‍ട്ട്-സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികള്‍ പ്രതിസന്ധി നേരിട്ടു. ഓഹരികള്‍ നിലംപൊത്തിയപ്പോള്‍ ബോണ്ടുകള്‍ പണയമായി സ്വീകരിക്കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ റെഗുലേറ്റര്‍മാര്‍ക്ക് ആശങ്കകളില്ല.

കമ്പനിയുടെ പ്രതിസന്ധി രാജ്യത്തിന്റെ സംവിധാനങ്ങളെ ബാധിക്കില്ലെന്ന് അവര്‍ പറയുന്നു. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന് കമ്പനിയിലുള്ള നിക്ഷേപം അനുവദനീയമായ അളവിലാണ് എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കുമ്പോള്‍ ബാങ്കുകള്‍ ശക്തമാണെന്ന് ആര്‍ബിഐ ആവര്‍ത്തിക്കുന്നു.

അഞ്ച് പൊതുമേഖല ബാങ്കുകള്‍ അദാനി ഗ്രൂപ്പിലെ തങ്ങളുടെ എക്‌സ്‌പോഷര്‍ വെളിപെടുത്തിയിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ പണമിടപാടുകാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പിന് നല്‍കിയ വായ്പ 27,000 കോടി രൂപയാണ്. മൊത്തം ലോണ്‍ ബുക്കിന്റെ 0.8 ശതമാനം. കടബാധ്യതകളുടെ കാര്യത്തില്‍ വെല്ലുവിളികളില്ലെന്ന് ചെയര്‍മാന്‍ ദിനേശ് ഖര പറയുന്നു.

ബാങ്ക് ഓഫ് ബറോഡ
അദാനി ഗ്രൂപ്പിന്റെ വായ്പകളുടെ ആദ്യ പത്തില്‍ ബാങ്ക് ഓഫ് ബറോഡയുടേത് ഉള്‍പ്പെടുന്നില്ല.

പഞ്ചാബ് നാഷണല്‍ ബാങ്ക്
7000 കോടിരൂപയാണ് ബാങ്ക്, അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. ഇതില്‍ 6300 കോടി ഫണ്ടഡ് എക്‌സ്‌പോഷ്വറാണ്.

ആക്‌സിസ് ബാങ്ക്
ബാങ്ക് നല്‍കിയ അറ്റ വായ്പ ലോണ്‍ബുക്കിന്റെ 0.94 ശതമാനമാണ്.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
അദാനി ഗ്രൂപ്പിന് നല്‍കിയ വായ്പ ലോണ്‍ ബുക്കിന്റെ 0.49 ശതമാനമാണെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പറഞ്ഞു.മൊത്തം ഫണ്ട് ഇതര കുടിശ്ശിക 0.85 ശതമാനമാണെന്നും ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കെതിരായ വായ്പാ കുടിശ്ശിക ലോണ്‍ ബുക്കിന്റെ 0.2 ശതമാനമാണെന്നും ബാങ്ക് വ്യക്തമാക്കുന്നു.

ബാങ്കുകള്‍ക്ക് പുറമെ, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ സാമ്പത്തിക വിഭാഗമായ ആര്‍ഇസി അദാനി ഗ്രൂപ്പിന് 7,000 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. സാങ്ക്ഷന്‍ (Sanctions) ഉള്‍പ്പെടുന്ന എക്‌സ്‌പോഷര്‍ 12,000 കോടി രൂപയാണ്.

X
Top