കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

സ്വർണ വില്പനയിൽ അഞ്ച് ശതമാനം ഇടിവ്

കൊച്ചി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിലെ സ്വർണ ഉപഭോഗം അഞ്ച് ശതമാനം ഇടിഞ്ഞ് 149.7 ടണ്ണിലെത്തിയെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി. വില കുത്തനെ കൂടിയതാണ് ഉപഭോക്താക്കളെ സ്വർണ വിപണിയിൽ നിന്ന് അകറ്റിയത്.

കഴിഞ്ഞ വർഷം ഇതേകാലയളവിൽ ഉപഭോഗം 158.1 ടണ്ണായിരുന്നു. അതേസമയം സ്വർണത്തിന്റെ ഇക്കാലയളവിലെ വില്പന മൂല്യം 14.5 ശതമാനം ഉയർന്ന് 93,850 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 82,530 കോടി രൂപയുടെ വില്പനയാണ് നേടിയത്.

ജൂൺ 30 വരെയുള്ള കാലയളവിൽ സ്വർണ വില മുൻവർഷത്തേക്കാൾ 18 ശതമാനം ഉയർന്ന് ഔൺസിന് 2,338 ഡോളറിലെത്തിയിരുന്നു.

സ്വർണാഭരണങ്ങളുടെ വില്പന 17 ശതമാനം കുറഞ്ഞ് 107 ടണ്ണിലെത്തി. ഉയർന്ന വിലയോടൊപ്പം തിരഞ്ഞെടുപ്പ് കാലവും ഉത്തരേന്ത്യയിലെ ഉഷ്‌ണക്കാറ്റും വില്പനയെ പ്രതികൂലമായി ബാധിച്ചെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു.

അക്ഷയതൃതീയ, ഗുഡി പഡ്‌വ കാലയളവിൽ വിപണിയിൽ ഉണർവുണ്ടായെങ്കിലും കാര്യമായി ഗുണമുണ്ടായില്ല. അതേസമയം നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നതിൽ 46 ശതമാനം വർദ്ധനയുണ്ടായി.

വിപണി ഉണരുന്നു
കേന്ദ്ര ബഡ്‌ജറ്റിൽ ഇറക്കുമതി ചുങ്കം 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി കുറച്ചതോടെ സ്വർണാഭരണ വിപണിയിൽ മികച്ച ഉണർവാണ് ദൃശ്യമാകുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ ജുവലറി രംഗത്ത് വില്പനയിൽ 40 ശതമാനം വരെ വർദ്ധനയുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ. എസ്. അബ്‌ദുൽ നാസർ പറയുന്നു.

ജി.എസ്.ടി മൂന്ന് ശതമാനത്തിൽ നിന്നും ഒരു ശതമാനമായി കുറച്ചാൽ കള്ളക്കടത്തും സമാന്തര വ്യാപാരവും പൂർണമായും ഒഴിവാകുമെന്നും അദ്ദേഹം പറയുന്നു.

X
Top