കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

5 പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിൽപ്പനയ്ക്ക്

ന്യൂഡൽഹി: ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ്& സിന്ധ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളിലെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

സെബിയുടെ നിബന്ധന പാലിക്കുന്നതിനാണ് ഈ വിൽപ്പന. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം 75 ശതമാനത്തിൽ കൂടരുതെന്നാണ് സെബി നിബന്ധന. അതായത് കുറഞ്ഞത് 25 ശതമാനം ഓഹരികളെങ്കിലും പൊതു വിഭാഗത്തിന്‍റെ കൈവശം ആയിരിക്കണം.

നിലവിൽ ഈ ബാങ്കുകളിലെ സർക്കാർ ഓഹരി വിഹിതം ഇപ്രകാരം ആണ്
ഇന്ത്യൻ ഓവർസീസ് ബാങ്ക്–96.38%
യൂകോ ബാങ്ക്–95.39%
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ–93.08%
ബാങ്ക് ഓഫ് മഹാരാഷ്ട്ര–86.46%
പഞ്ചാബ്& സിന്ധ് ബാങ്ക്–98.25%

ഇവ കൂടാതെ ഇന്ത്യൻ ബാങ്കിലും (79.86 %) കേന്ദ്രത്തിന്‍ ഓഹരി പങ്കാളിത്തം 75 ശതമാനത്തിന് മുകളിലാണ്. സെബി നിബന്ധന പാലിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് 2024 ഓഗസ്റ്റുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് ഫോളോ ഓൺ പബ്ലിക് ഓഫർ, തിരഞ്ഞെടുത്ത സ്ഥാപനങ്ങൾക്ക് ഓഹരി കൈമാറൽ ഉൾപ്പടെയുള്ള മാർഗങ്ങളിലൂടെ ഓഹരി വിഹിതം കുറയ്ക്കുമെന്നാണ് കേന്ദ്ര ധനകാര്യ സേവന വകുപ്പ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞത്.

12 പൊതുമേഖലാ ബാങ്കുകളിൽ എസ്ബിഐ അടക്കം ആറെണ്ണം നിലവില്‍ സെബി ചട്ടം പാലിച്ചിട്ടുണ്ട്.

X
Top