ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

2000 നോട്ടുകളുടെ പിന്‍വലിക്കലിന് 2016 നോട്ട് നിരോധനവുമായി സാമ്യമില്ല – കാരണങ്ങള്‍

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് മെയ് 19 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ചു. നോട്ടുകള്‍ നല്‍കുന്നത് നിര്‍ത്താന്‍ ബാങ്കുകളോടാവശ്യപ്പെട്ടിട്ടുണ്ട്. 2000 രൂപ നോട്ടുകള്‍ മാറ്റാനും നിക്ഷേപിക്കാനും നാല് മാസത്തെ സമയമാണ് (സെപ്തംബര്‍ 30) അനുവദിച്ചിരിക്കുന്നത്.

നീക്കത്തെ 2016 മെഗാ നോട്ട് നിരോധനവുമായി താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. 2000 നോട്ടുകള്‍ നിരോധിച്ചതിനെ 2016 നോട്ട് നിരോധനമായി കാണാനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇതിന് അവര്‍ നിരത്തുന്ന കാരണങ്ങള്‍ ചുവടെ.

ഒന്ന്: 2016 ല്‍ പ്രചാരത്തിലുള്ള കറന്‍സിയുടെ 86 ശതമാനത്തോളം വരുന്ന, 500, 1000 രൂപ നോട്ടുകള്‍ ഒറ്റരാത്രികൊണ്ട് അസാധുവായി പ്രഖ്യാപിച്ചു. എന്നാല്‍ ആര്‍ബിഐയോ സര്‍ക്കാരോ ഇത്തവണ 2000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല ബില്ലുകള്‍ നിയമപരമായ ടെന്‍ഡറായി തുടരുമെന്ന് ഉറപ്പും നല്‍കുന്നു. അതായത് ഇടപാടുകള്‍ക്കായി അവ ഉപയോഗിക്കാം. അതിനാല്‍, നോട്ടുകളുടെ മൂല്യം നിലനില്‍ക്കുന്നു. 2016 ല്‍ അതേസമയം 500, 1000 രൂപ നോട്ടുകള്‍ക്ക് ഒറ്റരാത്രികൊണ്ട് മൂല്യം നഷ്ടപ്പെട്ടു.

രണ്ട്: നിയമാനുസൃത സ്രോതസ്സുകളുള്ള പൗരന്മാര്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ബാങ്ക് ശാഖകളിലോ അംഗീകൃത ആര്‍ബിഐ കേന്ദ്രങ്ങളിലോ ഈ നോട്ടുകള്‍ നിക്ഷേപിക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കും. സെപ്തംബര്‍ 30 വരെ ഇത്തരത്തില്‍ നോട്ടുകള്‍ മാറ്റിയെടുക്കാം. ചൊവ്വാഴ്ച മുതല്‍ 20,000 രൂപയുടെ 2,000 രൂപ നോട്ടുകള്‍ മാറ്റാന്‍ കഴിയും. ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും നിയന്ത്രണമില്ല.

മൂന്ന്: പ്രചാരത്തിലുള്ള 500, 1000 രൂപ നോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, 2,000 രൂപ നോട്ടുകള്‍ മൊത്തം കറന്‍സിയുടെ താരതമ്യേന ചെറിയ ഭാഗം മാത്രമാണ്. നോട്ടുകളുടെ ചെറിയ അളവ് മാത്രമാണ് യുക്തിസഹമായി ഉപയോഗത്തിലുള്ളത്. അതുകൊണ്ട് നോട്ട് നിരോധന സമയത്ത് ദൃശ്യമായ പരിഭ്രാന്തി ഇത്തവണ ഉണ്ടാകാന്‍ സാധ്യതയില്ല.

നാല്: 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് അപ്രതീക്ഷിതമായിരുന്നില്ല. നോട്ട് നിരോധനത്തിന് ശേഷം ആര്‍ബിഐ 2000 നോട്ടുകള്‍ കുറയ്ക്കുകയാണ്. കണക്കുകള്‍ പ്രകാരം മൊത്തം കറന്‍സിയുടെ 2.4 ശതമാനമുണ്ടായിരുന്ന 2000 നോട്ടുകള്‍ 2022 മാര്‍ച്ചോടെ 1.6 ശതമാനമായി. മൂല്യത്തില്‍ 37.3 ശതമാനമായിരുന്ന 2000 നോട്ടുകള്‍ 2023 മാര്‍ച്ചില്‍ 10.8 ശതമാനമാണ്. ആര്‍ബിഐ നോട്ടുകള്‍ പിന്‍വലിച്ചില്ലെങ്കിലും കുറച്ച് വര്‍ഷങ്ങളില്‍ ബില്ലുകളുടെ പ്രചാരം അവസാനിക്കുമായിരുന്നു.

അഞ്ച്: ഇതാദ്യമല്ല, ആര്‍ബിഐ നോട്ടുകള്‍ പിന്‍വലിക്കുന്നത്. 2014 മാര്‍ച്ചിന് ശേഷം 2005 ന് മുന്‍പ് പുറത്തിറക്കിയ എല്ലാ ബാങ്ക്‌നോട്ടുകളും പ്രചാരത്തില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വലിക്കുമെന്ന്‌ 2013-14 ല്‍ ആര്‍ബിഐ വ്യക്തമാക്കി. ക്ലിന്‍ നോട്ട് നയത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഇടയ്ക്കിടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

X
Top