ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

നിഫ്‌റ്റി 1000 പോയിന്റ്‌ ഉയര്‍ന്നത്‌ 5 ഓഹരികളുടെ ചുമലിലേറി

മുംബൈ: നിഫ്‌റ്റി 22,000 പോയിന്റില്‍ നിന്നും 23,000ല്‍ എത്തിയത്‌ പ്രധാനമായും അഞ്ച്‌ ഓഹരികളുടെ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിലാണ്‌. ആയിരം പോയിന്റ്‌ മുന്നേറിയപ്പോള്‍ അതില്‍ 75 ശതമാനവും സംഭാവന ചെയ്‌തത്‌ ഐസിഐസിഐ ബാങ്ക്‌, മഹീന്ദ്ര & മഹീന്ദ്ര, എസ്‌ബിഐ, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികളാണ്‌.

ഐസിഐസിഐ ബാങ്ക്‌ ആണ്‌ നിഫ്‌റ്റിയുടെ മുന്നേറ്റത്തിന്‌ ഏറ്റവും ഉയര്‍ന്ന സംഭാവന ചെയ്‌തത്‌. ആയിരം പോയിന്റ്‌ മുന്നേറ്റത്തില്‍ 17.3 ശതമാനവും ഐസിഐസിഐ ബാങ്കിന്‌ നിഫ്‌റ്റിയിലുള്ള വെയിറ്റേജിന്റെ അടിസ്ഥാനത്തിലാണ്‌. മഹീന്ദ്ര & മഹീന്ദ്ര 16 ശതമാനവും എസ്‌ബിഐ 15 ശതമാനവുമാണ്‌ മുന്നേറ്റത്തിന്‌ സംഭാവന ചെയ്‌തത്‌.

88 വ്യാപാര ദിനങ്ങള്‍ കൊണ്ടാണ്‌ നിഫ്‌റ്റി 22,000 പോയിന്റില്‍ നിന്നും 23,000ല്‍ എത്തിയത്‌. ഇക്കാലയളവില്‍ മഹീന്ദ്ര & മഹീന്ദ്ര 60 ശതമാനമാണ്‌ ഉയര്‍ന്നത്‌. മഹീന്ദ്ര & മഹീന്ദ്ര നിഫ്‌റ്റി206.59 പോയിന്റുകള്‍ മുന്നേറുന്നതിന്‌ വഴിവെച്ചു. 14 ശതമാനം മുന്നേറിയ ഐസിഐസിഐ ബാങ്ക്‌ 222.14 പോയിന്റ്‌ ഉയരുന്നതിനാണ്‌ വഴിയൊരുക്കിയത്‌.

എസ്‌ബിഐ ഇക്കാലയളവില്‍ 36.20 ശതമാനവും റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ 9.10 ശതമാനവും ഭാരതി എയര്‍ടെല്‍ 29.37 ശതമാനവും മുന്നേറ്റമാണ്‌ നടത്തിയത്‌. റിലയന്‍സും ഭാരതി എയര്‍ടെല്ലും നിഫ്‌റ്റിയുടെ ആയിരം പോയിന്റ്‌ മുന്നേറ്റത്തില്‍ 14 ശതമാനം വീതം സംഭാവന ചെയ്‌തു.

ഇക്കാലയളവില്‍ നിഫ്‌റ്റിയുടെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ച ഓഹരികള്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ബജാജ്‌ ഫിനാന്‍സ്‌, ഏഷ്യന്‍ പെയിന്റ്‌സ്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ എന്നിവയാണ്‌.

നിഫ്‌റ്റി ആയിരം പോയിന്റ്‌ മുന്നേറിയപ്പോള്‍ ഈ ഓഹരികള്‍ 6 ശതമാനം മുതല്‍ 13 ശതമാനം വരെ ഇടിവ്‌ നേരിടുകയാണ്‌ ചെയ്‌തത്‌.

X
Top