ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യയിൽ ലക്ഷ്വറി ഫ്ലാറ്റുകൾക്ക് ഡിമാൻഡ് ഉയരുന്നു

മുംബൈ: ഇന്ത്യയുടെ പ്രോപ്പർട്ടി വിപണിയിൽ ലക്ഷ്വറി അപ്പാർട്ട്മെൻ്റുകൾക്ക് പ്രിയം ഏറുന്നു. 2.5 കോടി രൂപ മുതൽ 3.5 കോടി രൂപ വരെയുള്ള നിരവധി ഫ്ലാറ്റുകൾ ഗുരുഗ്രാമിൽ വിറ്റഴിച്ചു.

എടിഎസ് ഗ്രൂപ്പിൻ്റെ മുൻനിര റിയൽറ്റി കമ്പനിയായ എടിഎസ് ഹോംക്രാഫ്റ്റാണ് ഗുരുഗ്രാമിൽ 3.5 കോടി രൂപ വരെ വില വരുന്ന റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വിറ്റത്.

ദ്വാരക എക്‌സ്‌പ്രസ് വേയിലേതാണ് പുതിയ പദ്ധതി. ആദ്യ ഘട്ടത്തിൽ 340 ആഡംബര വീടുകൾ ആണ് വിറ്റുപോയത്. 825 കോടി രൂപയ്ക്കാണ് യൂണിറ്റുകൾ വിറ്റുപോയത്. ദ്വാരക എക്‌സ്‌പ്രസ് വേക്ക് സമീപമുള്ള പ്രോപ്പർട്ടികൾക്കെല്ലാം ഡിമാൻഡ് ഏറുകയാണ്.

ഹരിയാനയിലെ ഗുരുഗ്രാമും ഡൽഹിയിലെ ദ്വാരകയും പ്രാന്തപ്രദേശവും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളവുമായും ബന്ധിപ്പിക്കുന്ന സ്ഥലമാണിത്.

13 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് പുതിയ ഭവന പദ്ധതി. ഈ മാസം ആദ്യം ദ്വാരക എക്‌സ്‌പ്രസ് വേയിൽ ‘സാൻച്വറി 105’ എന്ന പ്രീമിയം റെസിഡൻഷ്യൽ പ്രോജക്റ്റ് കമ്പനി ആരംഭിച്ചിരുന്നു.

ഒന്നാം ഘട്ടത്തിൽ തന്നെ 334 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു. 29 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ദ്വാരക എക്‌സ്‌പ്രസ്‌വേ ഏറെ പ്രാധാന്യമുള്ളതാണ്. ഇത് സമീപപ്രദേശങ്ങളുടെ വിലയും കുതിക്കാൻ കാരണമായി.

വൻകിട പ്രോജക്ടുമായി ഒട്ടേറെ ഡെവലപ്പർമാർ

എൻഎച്ച് 48 എക്‌സ്‌പ്രസ് വേ ഡൽഹി-ഗുഡ്ഗാവിലെ തിരക്ക് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഡൽഹിക്കും ഗുഡ്ഗാവിനുമിടയിലുള്ള യാത്രകൾക്കുള്ള ബദൽ റൂട്ട് കൂടിയാണിത്.

നിരവധി പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ ദ്വാരക എക്‌സ്‌പ്രസ് വേയ്‌ക്ക് സമീപം ഹൈ-എൻഡ് പ്രോജക്ടുകൾ ആരംഭിച്ചിട്ടുണ്ട്. അദാനി റിയൽറ്റി, ടാറ്റ റിയൽറ്റി, ശോഭ, ഗോദ്‌റെജ് പ്രോപ്പർട്ടീസ് തുടങ്ങിയ കമ്പനികളുടെയും വൻകിട പ്രോജക്ടുകൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്.

എക്‌സ്‌പ്രസ്‌വേയിലെ പുതിയ പ്രോജക്‌റ്റുകളുടെ ശരാശരി വിലയിൽ 100 ശതമാനത്തിൽ അധികമാണ് വർധന. മൂന്നു വർഷത്തെ ഏകദേശ നിരക്കാണിത്. പ്രധാന ബിസിനസ് ഹബ്ബുകൾ തമ്മിലുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി റെസിഡൻഷ്യൽ പ്രോജക്ടുകളുടെ ഡിമാൻഡ് ഉയർത്തും.

വീട് വാങ്ങുന്നവർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനം ലഭിക്കും. ഗുരുഗ്രാമിലെ അറിയപ്പെടാത്ത സ്ഥലങ്ങളുടെ പോലും വില ഉയർന്നിട്ടുണ്ട്. ശരാശരി 30 ശതമാനം വരെയാണ് വില വർധന.

2024 മാർച്ചിൽ ആണ് എക്സ്പ്രസ് വേയുടെ ആദ്യ ഭാഗം ഭാഗികമായി പൂർത്തിയാകുക. അദാനി റിയൽറ്റിയുടെ പുതിയ പ്രോജക്റ്റ്, ഓസ്റ്റർ ഗ്രാൻഡെയാണ്. ടാറ്റ റിയൽറ്റി ടാറ്റ ലാ വിഡ എന്ന പേരിലാണ് പുതിയ പ്രോജക്ട് അവതരിപ്പിച്ചിരിക്കുന്നത്.

X
Top