ഇന്ത്യയുടെ കരുതൽ വിദേശ നാണ്യ ശേഖരത്തിൽ ഇടിവ്യുഎഇയിൽനിന്ന് ഈന്തപ്പഴം ഇറക്കുമതി നടത്തുന്നതിനെക്കുറിച്ച് പരിശോധനയ്ക്ക് കേന്ദ്രസർക്കാർകംപ്യൂട്ടർ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാൻ ഇന്ത്യഇന്ത്യ- കാനഡ നയതന്ത്ര സംഘർഷം: വ്യാപാര ബന്ധത്തിൽ പ്രതിസന്ധിക്ക് സാധ്യതവിദേശനാണ്യ ശേഖരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ; ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനം

ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ ഇന്ത്യയിൽ ഉടൻ ലഭ്യമാകും

ന്നിലധികം ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ് ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ. പൊതുവെ പെട്രോളിന്റെയും (ഗ്യാസൊലിൻ), എഥനോളിന്റെയും മിശ്രിതമാണ് ഫ്ലെക്സ് ഫ്യുവലായി ഉപയോഗിക്കാറുള്ളത്.

ഇത്തരം എഥനോൾ ബ്ലെൻഡഡ് ഇന്ധനത്തിൽ 85% എഥനോളും, 15% ഗ്യാസൊലിനുമാണുള്ളത്. ഇത് E85 എന്ന പേരിലും അറിയപ്പെടുന്നു. കൂടാതെ 100% ശുദ്ധമായ എഥനോളും (E100) ഉപയോഗിക്കാറുണ്ട്.

രാജ്യത്തെ വാഹന നിർമാണ കമ്പനികൾ വിവിധ തരം ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ (Flex-Fuel Vehicles -FFVs) പുറത്തിറക്കുന്നു. വിവിധ തരം ഇന്ധനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന എൻജിനുകളാണ് ഇവയുടേത്.

ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ ക്രൂഡ് ഇറക്കുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഫോസിൽ ഇന്ധനത്തോടുള്ള ആശ്രിതത്ത്വം കുറച്ച് ഇറക്കുമതിച്ചിലവ് താഴ്ത്തുക എന്നത് ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്.

ഈ വർഷം അവസാനത്തോടെ ബയോ ഫ്യുവൽ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ഊർജ്ജിത നടപടികൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇറക്കുമതി ബിൽ ലാഭിക്കുക എന്നതിനൊപ്പം പാരിസ്ഥിതിക മലിനീകരണം കുറയ്ക്കുക എന്നതും ലക്ഷ്യമാണ്.

സർക്കാരിന്റെ നയത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് രാജ്യത്തെ വാഹന നിർമാണ കമ്പനികളും സ്വീകരിക്കുന്നത്.

2024 അവസാനത്തോടെ രാജ്യത്തെ ഓരോ ടൂ വീലർ, ഫോർ വീലർ വാഹന നിർമാതാക്കളും കുറഞ്ഞത് ഒരു ഫ്ലെക്സ് ഫ്യുവൽ വാഹനമെങ്കിലും പുറത്തറക്കാനാണ് ആലോചിക്കുന്നത്. സർക്കാരിന്റെ കർശനമായ കാർബൺ ബഹിർഗമന നിയന്ത്രണങ്ങൾ നടപ്പാക്കാനും ഇത് സഹായകമാകും.

ഈ വർഷം തുടക്കത്തിൽ രാജ്യത്തെ പ്രമുഖ ടൂ വീലർ വാഹന നിർമാതാക്കളായ യമഹ, ഹീറോ മോട്ടോകോർപ്, സുസുക്കി, ബജാജ് ഓട്ടോ, റോയൽ എൻഫീൽഡ് എന്നീ കമ്പനികൾ ഫ്ലെക്സ് ഫ്യുവൽ വാഹന മോഡലുകൾ പ്രദർശിപ്പിച്ചിരുന്നു.

85% എഥനോൾ ബ്ലെൻഡഡ് ഇന്ധനം (E85) ഉപയോഗിക്കാൻ സാധിക്കുന്ന എൻജിനുകളാണ് ഈ മോഡലുകളിലുള്ളത്. ഭാരത് മൊബിലിറ്റി ഗോൾ എക്സ്പോ 2024ൽ, പ്രമുഖ കാർ നിർമാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര, മാരുതി സുസുക്കി, ടൊയോട്ട എന്നീ കമ്പനികൾ ചില മോഡലുകളുടെ ഫ്ലെക്സ് ഫ്യുവൽ വേരിയന്റുകളും പ്രദർശിപ്പിച്ചിരുന്നു.

X
Top