രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

വിമാന നിരക്കുകൾ കുത്തനെ കൂടിയേക്കും

ഗോ എയർ കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഫ്‌ളൈറ്റുകൾ റദ്ധാക്കിയതോടെ മറ്റ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്താൻ തുടങ്ങുന്നു.ഗോ എയറിന്റെ പല വിമാനങ്ങളും റദ്ധാക്കിയിട്ടുണ്ട്.

മെയ് 15 വരെ പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുന്നുമില്ല. ഈ വിമാന കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങൾ ഉടനെ തീരാൻ സാധ്യത ഇല്ലാത്തതിനാൽ വരും മാസങ്ങളിൽ ഇന്ത്യയുടെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കൂടാൻ സാധ്യതയുണ്ട്.

ഇന്ത്യയുടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണമേറുന്ന ഏപ്രിൽ മെയ് മാസങ്ങളിൽ തന്നെ വിമാന ടിക്കറ്റ് നിരക്കുകൾ കൂടിയത് സാധാരണക്കാരെ വലയ്ക്കുന്നുണ്ട്.

വില കുറവിൽ യാത്ര ലഭ്യമാക്കിയിരുന്ന ഗോ എയറിനു ഇന്ത്യയിലെ എല്ലാ റൂട്ടുകളിലും ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ ഗോ എയർ ഫ്‌ളൈറ്റുകൾ റദ്ധാക്കിയതും പ്രശ്നമായിട്ടുണ്ട്.

കിങ് ഫിഷറിനും, ജെറ്റ് എയർവെയ്സിനും ഉണ്ടായത് പോലെ ഗോ എയറും പാപ്പരായാൽ അത് ഇന്ത്യൻ ആഭ്യന്തര എയർ ലൈൻസ് വ്യവസായത്തിന് വലിയൊരു തിരിച്ചടി ആയിരിക്കും.

X
Top