ബെംഗളൂരു: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് ഭീമന്‍ ഫ്ലിപ്കാര്‍ട്ട്700 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇഎസ്ഒപികള്‍ വിതരണം ചെയ്യുന്നു. 19,000 ജീവനക്കാര്‍ക്കാണ് ഇഎസ്ഒപികള്‍ ലഭ്യമാകുക.
സീനിയര്‍ മാനേജ്മെന്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ദീര്‍ഘകാലം സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കാനും പ്രതിഫലം നല്‍കാനും ഫ്ലിപ്കാര്‍ട്ട് ഉദ്ദേശിക്കുന്നു. 700 മില്യണ് ഡോളര് ഈ മാസത്തിനുള്ളില് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുന്‍ ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഇതിനകം തന്നെ അവരുടെ പേഔട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഓരോ ഓഹരിയുടെയും മൂല്യം ഏകദേശം 43 ഡോളറാണ്.