ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ദേശീയ നൈപുണ്യ വികസന കോർപ്പറേഷനുമായി കൈകോർത്ത് ഫ്ലിപ്പ്കാർട്ട്

കൊച്ചി: ഇ-കൊമേഴ്‌സ് മേഖലകളിൽ വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും മികവുള്ളവരാക്കാൻ ഫ്ലിപ്പ്കാർട്ടും ദേശീയ നൈപുണ്യ വികസന കോർപ്പറേഷനുമായി (എൻ.എസ്.ഡി.സി) ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഇ-കൊമേഴ്‌സ്, റീട്ടെയിൽ, വെയർഹൗസിംഗ് മേഖലകൾ ജോലി നേടുവാനായി വേണ്ട കഴിവുകൾ ആർജ്ജിക്കാൻ വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും സഹായമാകുന്നതാണ് ധാരണാപത്രം.

ധാരണാപത്ര കൈമാറ്റ ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, എം.എസ്.ഡി.ഇ സെക്രട്ടറി അതുൽ കുമാർ തിവാരി, എൻ.എസ്.ഡി.സി സി.ഒ.ഒ വേദ് മണി തിവാരി എന്നിവർ പങ്കെടുത്തു.

ധാരണാപത്രത്തിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ട് ‘പ്രോജക്റ്റ് ബ്രൈറ്റ് ഇനിഷ്യേറ്റീവ്’ വഴി വളരുന്ന ഇ-കൊമേഴ്‌സ് മേഖലയിൽ ജോലി നേടുവാനായി വിദ്യാർത്ഥികളുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിന് സൗജന്യ ഓൺലൈൻ കോഴ്സുകൾ ലഭ്യമാക്കും.

ഇ-കൊമേഴ്‌സിൻ്റെ അടിസ്ഥാനകാര്യങ്ങൾ, സോഫ്റ്റ് സ്‌കിൽസ് എന്നിവ നൽകി പഠിതാക്കളുടെ തൊഴിലവസരം വർദ്ധിപ്പിച്ച് ഇ-കൊമേഴ്‌സ്, റീട്ടെയിൽ മേഖലകളിലുടനീളം പ്ലെയ്‌സ്‌മെൻ്റ് സുഗമമാക്കുക എന്നതാണ് ലക്ഷ്യം.

ഫ്ലിപ്പ്കാർട്ട് സപ്ലൈ ചെയിൻ അക്കാദമിക്ക് കീഴിലുള്ള പരിശീലനത്തിലൂടെ വെയർഹൗസിംഗ് മേഖലയിലെ ഉദ്യോഗാർത്ഥികൾ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം സർട്ടിഫിക്കറ്റ് നൽകും.

കൂടാതെ, രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ തൊഴിലന്വേഷകർക്കായി നടത്തുന്ന എൻ.എസ്.ഡി.സി കൗശൽ മഹോത്സവത്തിൽ ഫ്ലിപ്പ്കാർട്ടിൻറെ പങ്കാളിത്തവും ഉറപ്പാക്കും.

വർഷങ്ങളായി, ഫ്ലിപ്പ്കാർട്ട് പരിശീലനം നൽകിയ ആയിരക്കണക്കിന് സപ്ലൈ ചെയിൻ ജീവനക്കാർ രാജ്യത്തുടനീളമുള്ള വിവിധ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

X
Top