
ഡൽഹി: ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്പ്കാർട്ട് വിജയവാഡയിൽ അതിന്റെ ആദ്യത്തെ പലചരക്ക് ഫുൾഫിൽമെന്റ് സെന്റർ തുറന്നു. ഉൽപ്പന്നങ്ങളുടെ വിതരണ സമയം മെച്ചപ്പെടുത്തുന്നതിനായിയാണ് കമ്പനി ഈ പുതിയ കേന്ദ്രം സ്ഥാപിച്ചത്.
22 ലക്ഷം യൂണിറ്റ് സംഭരണ ശേഷിയുള്ള ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം 1,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകും. കൂടാതെ ഇത് ആയിരക്കണക്കിന് ചെറുകിട ഇടത്തരം ബിസിനസുകളെയും കർഷകരെയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ വിപണിയിലേക്ക് എത്താൻ സഹായിക്കും. ഒപ്പം ഇത് ആന്ധ്രാപ്രദേശിൽ 400 പിൻ കോഡുകളിലേക്ക് ഡെലിവറി വ്യാപിപ്പിക്കാൻ ഫ്ലിപ്കാർട്ടിനെ പ്രാപതമാക്കും.
കാക്കിനഡ, മണ്ഡപേട്ട, പാലക്കോൾ, രാജമുണ്ട്രി, വിശാഖപട്ടണം, ആന്ധ്രാപ്രദേശിലെ വിജയവാഡ, യാനം തുടങ്ങിയ പ്രധാന ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളെ ഈ പൂർത്തീകരണ കേന്ദ്രം ഉൾക്കൊള്ളും. ആന്ധ്രാപ്രദേശ് കൃഷി മന്ത്രി കക്കാനി ഗോവർദ്ധൻ റെഡ്ഡിയും ഭവന മന്ത്രി ജോഗി രമേശും പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഈ സൗകര്യം ഫ്ലിപ്കാർട്ടിന്റെ വിതരണ ശൃംഖലയെ കൂടുതൽ വിപുലീകരിക്കുകയും, ആന്ധ്രാപ്രദേശിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പലചരക്ക് സാധനങ്ങൾ ഡോർസ്റ്റെപ്പ് ഡെലിവറി നടത്താൻ പ്രാപ്തമാക്കുകയും ചെയ്യുമെന്ന് ഫ്ലിപ്കാർട്ടിന്റെ വൈസ് പ്രസിഡന്റായ (പലചരക്ക്) സ്മൃതി രവിചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.