കൊച്ചി : ഇ-കൊമേഴ്സ് മാര്‍ക്കറ്റ് പ്ലേസ് ആയ ഫ്‌ളിപ്പ്കാര്‍ട്ട് ഉത്സവ സീസണോടനുബന്ധിച്ച് നടത്തുന്ന ബിഗ് ബില്യണ്‍ ഡേയ്സിന് തുടക്കമായി. ഫ്ളിപ്കാര്‍ട്ട് വിഐപിക്കും പ്ലസ് ഉപഭോക്താക്കള്‍ക്കും സെപ്തംബര്‍ 26-ന് ആരംഭിച്ച നേരത്തെയുള്ള ആക്‌സസില്‍ 33 കോടിയിലധികം ഉപഭോക്താക്കള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ സന്ദര്‍ശനം രേഖപ്പെടുത്തി. മൊബൈല്‍, ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍, ഗ്രൂമിംഗ് വിഭാഗങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡാണ് കാണപ്പെട്ടത്. ഈ വര്‍ഷം ആദ്യ 12 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ഇലക്ട്രോണിക്‌സ്, ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍, ടാബ്ലെറ്റുകള്‍, ഡെസ്‌ക്ടോപ്പ് ആക്സസറികള്‍ എന്നിവയായിരുന്നു.
വിപണിയിലെ 75% വില്‍പനക്കാരും ഉത്സവത്തിനു മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഓര്‍ഡറുകളില്‍ ഒന്നിലധികം മടങ്ങ് വളര്‍ച്ച കൈവരിച്ചു. .ഈ വര്‍ഷം, വില്‍പനക്കാര്‍ക്കും ബ്രാന്‍ഡുകള്‍ക്കുമായി പരമാവധി മൂല്യം വര്‍ധിപ്പിക്കുന്നതിനും, ലക്ഷക്കണക്കിന് എംഎസ്എംഇകള്‍, കരകൗശല തൊഴിലാളികള്‍, കിരാന പങ്കാളികള്‍, വിശാലമായ ആവാസവ്യവസ്ഥ എന്നിവയ്ക്കും പ്രയോജനം ചെയ്യുന്നതിലാണ് ബിഗ് ബില്്യ്ണ്‍ ഡേയ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.