ഇൻവെസ്റ്റ് കേരളയിൽ നിക്ഷേപം വാഗ്ദാനം ചെയ്തവരുടെ പട്ടിക ഇങ്ങനെവിമാന കമ്പനികളുടെ നഷ്ടം 2,000 കോടി കവിയുമെന്ന് ഐസിആര്‍എമികച്ച ആതിഥേയരുടെ പട്ടികയിൽ കേരളം രണ്ടാമത്ഗിഫ്റ്റ് സിറ്റി പദ്ധതി താൽക്കാലികമായി നിർത്തി വെച്ച് സർക്കാർപിഎം സൂര്യഭവനം പുരപ്പുറ സോളർ പദ്ധതിയുടെ സബ്സിഡി ചട്ടത്തിൽ വൻ മാറ്റം

ബിന്നി ബന്‍സാലിന്റെ പുതിയ ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു

ഫ്ളിപ്പ്കാര്‍ട്ടിന്റെ സഹസ്ഥാപകന്‍ ബിന്നി ബന്‍സാല്‍ ഒാപ്പ്‌ഡോര്‍ (OppDoor) എന്ന ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് ലോഞ്ച് ചെയ്തു.

2007-ലാണ് സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ചേര്‍ന്ന് ഫ് ളിപ്പ്കാര്‍ട്ടിനു തുടക്കമിട്ടത്. 4 ലക്ഷം രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ സംരംഭം പിന്നീട് ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായി വളര്‍ന്നു.

2018-ല്‍ ബിന്നിയും സച്ചിനും ഫ് ളിപ്പ്കാര്‍ട്ടിനെ യുഎസ് മള്‍ട്ടിനാഷണല്‍ കമ്പനിയായ വാള്‍മാര്‍ട്ടിനു വിറ്റു. ഇതിനു ശേഷം 5 വര്‍ഷം പിന്നിടുമ്പോഴാണു ബിന്നി മറ്റൊരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി എത്തുന്നത്.

ബിസിനസ്സുകളുമായി നേരിട്ട് ഇടപാടുകള്‍ നടത്തുന്ന ഒരു സ്റ്റാര്‍ട്ടപ്പ് രൂപീകരിക്കുക എന്നതാണ് ഒാപ്പ്‌ഡോറിലൂടെ ലക്ഷ്യമിടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ബി2ബി സേവനത്തിനാണു മുന്‍തൂക്കം കൊടുക്കുന്നത്.

യുഎസ്, കാനഡ, മെക്‌സിക്കോ, യുകെ, ജര്‍മനി, സിംഗപ്പൂര്‍, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ഇ-കൊമേഴ്‌സ് കമ്പനികളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇന്ത്യയെ കുറിച്ച് ഓപ്പ്‌ഡോറിന്റെ വെബ്‌സൈറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ഓപ്പ്‌ഡോര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സിംഗപ്പൂരിലാണ്.

X
Top