കൊച്ചി: മലയാളി സംരംഭകൻ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള പുതിയ വിമാനക്കമ്പനിയായ ഫ്ളൈ 91ന്റെ വാണിജ്യ സർവീസിന് തുടക്കമായി.
ഗോവയിലെ മനോഹർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ബംഗളൂരിലെ കെംമ്പഗൗഡ വിമാനത്താവളത്തിലേക്കാണ് ആദ്യ വിമാന സർവീസ് നടത്തിയത്. ഇതോടൊപ്പം ബംഗളൂരുവിൽ നിന്നും സിന്ധുദുർഗിലേക്കും പുതിയ വിമാന സർവീസ് നടത്തി.
ഗോവ, ഹൈദരാബാദ്, ബംഗളൂരു, സിന്ധുദുർഗ് എന്നീ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് തുടക്കത്തിൽ ഫ്ളൈ 91 സർവീസ് നടത്തുക. ഏപ്രിലിൽ അഗത്തി, ജൽഗാവോൺ, പൂന എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കും.
ഇന്ത്യയിലെ ചെറുപട്ടണങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ കണക്ടിവിറ്റി സൃഷ്ടിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഫ്ളൈ 91 മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ മനോജ് ചാക്കോ പറഞ്ഞു.