ന്യൂഡൽഹി: തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽക്കുന്ന ‘ഫ്ലൈ 91 എയർലൈൻസ്’ വിമാന കമ്പനിയുടെ ആദ്യ വിമാനം പരീക്ഷണപ്പറക്കൽ നടത്തി. പറക്കലിനുള്ള പെർമിറ്റ് ലഭിക്കുന്നതിന്റെ അന്തിമഘട്ടമാണിത്.
ഇന്ത്യയുടെ ടെലിഫോൺ കോഡ് ആയ 91 സൂചിപ്പിച്ചാണു കമ്പനിക്കു പേരിട്ടിരിക്കുന്നത്. കിങ്‌ഫിഷർ എയർലൈൻസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന് വ്യോമയാന മേഖലയിൽ വർഷങ്ങളുടെ അനുഭവപരിചയമുണ്ട്.
ചെറു പട്ടണങ്ങളെ ആകാശമാർഗം കോർത്തിണക്കുന്ന ഉഡാൻ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുകയാണു കമ്പനിയുടെ ലക്ഷ്യം.
കേരളത്തിലേക്കടക്കം സർവീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്.