കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ജിഡിപി വളര്‍ച്ച 6-6.8 ശതമാനമാകുമെന്ന് സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി:2022-23 സാമ്പത്തിക സര്‍വേ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു.6.5 ശതമാനം വളര്‍ച്ചയാണ് അടുത്ത സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്. നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച അനുമാനം 7 ശതമാനം.

2021-22 വര്‍ഷത്തില്‍ വളര്‍ച്ച 8.7 ശതമാനമായിരുന്നു. വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി രാജ്യം തുടരുമെന്നും സര്‍വേ ചൂണ്ടിക്കാട്ടി. 11 ശതമാനം നോമിനല്‍ ജിഡിപിയാണ് 2023-24 ല്‍ പ്രതീക്ഷിക്കപ്പെടുന്നത്.

റിയല്‍ ജിഡിപി 6-6.8 ശതമാനം. സ്വകാര്യ ഉപഭോഗം, ഉയര്‍ന്ന കാപെക്‌സ്, കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തല്‍, ചെറുകിട വായ്പാ വളര്‍ച്ച, നഗരങ്ങളിലേക്കുള്ള തൊഴിലാളികളുടെ തിരിച്ചുവരവ് എന്നിവയാണ് വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍. നടപ്പ് സാമ്പത്തികവര്‍ഷം 6.8 ശതമാനം പണപ്പെരുപ്പം അനുമാനിക്കപ്പെടുന്നു.

ലക്ഷ്യത്തേക്കാള്‍ ഏറെയാണെങ്കിലും സ്വകാര്യ ഉപഭോഗത്തെ തടസപ്പെടുത്താനും നിക്ഷേപം ദുര്‍ബലപ്പെടുത്താനും പണപ്പെരുപ്പത്തിനാകില്ല. കടമെടുപ്പ് ചെലവ് ദീര്‍ഘകാലത്തില്‍ ഉയര്‍ന്നതായിരിക്കും. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പണപ്പെരുപ്പ സഹിഷ്ണുത പരിധി താഴ്ന്നതാണ്.

കറന്റ് അക്കൗണ്ട് കമ്മി വിപുലമാക്കപ്പെടുന്നത് തുടരും. ഇതോടെ രൂപ സമ്മര്‍ദ്ദത്തിലായേക്കാം. ഉയര്‍ന്ന ആഗോള ചരക്ക് വില യാണ് സിഎഡി കൂട്ടുന്നത്.

വിദേശ നാണ്യവിപണിയില്‍ ഇടപെടുന്നത് ആര്‍ബിഐ തുടരുമെന്നും സര്‍വേ പറഞ്ഞു. മതിയായ കരുതല്‍ ശേഖരമുള്ളത് ഇവിടെ സഹായകരമാകും. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കയറ്റുമതി വളര്‍ച്ച മിതമാണ്.

ലോക വളര്‍ച്ച മന്ദഗതിയിലായതും ആഗോള വ്യാപാരം ചുരുങ്ങുന്നതുമാണ് കാരണം. ചെറുകിട ബിസിനസുകള്‍ക്കുള്ള ക്രെഡിറ്റ് വളര്‍ച്ച 2022 ജനുവരി-നവംബര്‍ മാസങ്ങളില്‍ 30.5%-ല്‍ കൂടുതലാണെന്നും 2024 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പ കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും സര്‍വേ പറഞ്ഞു. പണപ്പെരുപ്പം, വായ്പാ ചെലവ് എന്നിവ കുറയുന്നതാണ് കാരണം.

ഡിമാന്റ് വര്‍ധിച്ചതിനാല്‍ ഭവനവില ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല ലഭ്യതക്കുറവ് അനുഭവപ്പെടുന്നു. വായ്പ വിതരണം, മൂലധന നിക്ഷേപം, പൊതു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ വിപുലീകരണം, പിഎല്‍ഐ, നാഷണല്‍ ലോജിറ്റിക്‌സ് പോളിസി, പിഎം ഗതി ശക്തി തുടങ്ങിയ ഘടകങ്ങള്‍ വളര്‍ച്ച ഉറപ്പുവരുത്തുന്നതാണെന്നും സര്‍വേ ചൂണ്ടിക്കാട്ടി.

നടപ്പ് സാമ്പത്തികവര്‍ഷത്തെ ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ മൂലധന ചെലവ് 63.4 ശതമാനമുയര്‍ന്നു.പ്രതിരോധ കുത്തിവെപ്പ് വ്യാപകമായി നടത്തിയത് സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് വഴിവെച്ചു. ഇതോടെ ജീവിതം സാധാരണഗതിയിലായെന്നും സര്‍വേ പറയുന്നു.

രാവിലെ 11 നാണ് ബജറ്റ് സെഷന്‍ ആരംഭിച്ചത്. തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു.

X
Top