Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

സെബി-ധനമന്ത്രി കൂടിക്കാഴ്ച നീളുന്നു

ന്യൂഡല്‍ഹി: സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ബോര്‍ഡുമായി ബജറ്റിനുശേഷം ധനമന്ത്രി നടത്താറുള്ള പതിവ് കൂടിയാലോചന നീളുന്നു. സാധാരണഗതിയില്‍, ആര്‍ബിഐയുടെയും സെബിയുടെയും ബോര്‍ഡുകളെ ഒരേ ദിവസം അല്ലെങ്കില്‍ രണ്ട് ദിവസങ്ങളുടെ ഇടവേളകളിലാണ് ധനമന്ത്രി അഭിസംബോധന ചെയ്യുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡുമായുള്ള മീറ്റിംഗ് ശനിയാഴ്ച പൂര്‍ത്തിയായെങ്കിലും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുമായുള്ളത് ഇതുവരെ ഷെഡ്യൂള്‍ ചെയ്തിട്ടില്ല.

2022-ല്‍ ഫെബ്രുവരി 14-ന് ആര്‍ബിഐ ബോര്‍ഡിനെയും 15-ന് സെബി ബോര്‍ഡിനെയും നിര്‍മ്മല സീതാരാമന്‍ കണ്ടിരുന്നു. അതേസമയം കാലതാമസം ആകാംക്ഷ പരത്തുന്നുണ്ട്. പ്രത്യേകിച്ചും അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയ പശ്ചാത്തലത്തില്‍.

അദാനി-ഹിന്‍ഡന്‍ബര്‍ഗ് പ്രശ്‌നത്തില്‍ സംഭവിച്ചതുപോലെ വിപണി ചാഞ്ചാട്ടം നിക്ഷേപകര്‍ക്കുണ്ടാകുന്ന നഷ്ടം തടയാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായി വിദഗ്ധ സമിതി വേണമെന്ന നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു. അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ അന്വേഷണവിധേയമാക്കുകയാണെന്ന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സുപ്രീംകോടതിയെ ബോധിപ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പുതന്നെ അദാനി ഗ്രൂപ് ഓഹരികള്‍ നിരീക്ഷണത്തിലാണ് എന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ അറിയിക്കുന്നു.

X
Top