ന്യൂഡല്‍ഹി: ദീപാവലിയോടെ അവസാനിച്ച ഉത്സവ സീസണില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) കമ്പനികള്‍. തണുപ്പന്‍ ഗ്രാമീണ ഡിമാന്റും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവുമാണ് പാക്ക് ചെയ്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് (ടിസിപിഎല്‍), കോള്‍ഗേറ്റ്-പാമോലിവ് എന്നിവയ്ക്ക് തിരിച്ചടിയായത്. ടിസിപിഎല്‍, കോള്‍ഗേറ്റ്-പാമോലിവ് എന്നിവ വില്‍പ്പനയില്‍ ഇടിവ് നേരിട്ടപ്പോള്‍ മറ്റ് കമ്പനികള്‍ക്ക് പ്രതീക്ഷിച്ച തോതില്‍ പ്രകടനം ഉയര്‍ത്താനായില്ല.
ഓണം, മഹാരാഷ്ട്രയിലെ ഗണേശ ചതുര്‍ത്ഥി, ദസറയ്ക്ക് മുന്നോടിയായുള്ള നവരാത്രങ്ങളുടെ ആരംഭം എന്നിവയോടെയാണ് രാജ്യത്തെ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തപ്പെട്ടത്. ഈ കാലത്തുടനീളം ടിസിപിഎലിന്റെ വില്‍പന മാറ്റമില്ലാതെ തുടരുകയോ നെഗറ്റീവോ ആയി. അത് സെപ്തംബര്‍ പാദ ഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.
കമ്പനി പാക്കേജ്ഡ് പാനീയങ്ങളുടെ വിപണി വിഹിതം 20 ബേസിസ് പോയിന്റുകള്‍ ഇടിയുകയായിരുന്നു. കോള്‍ഗേറ്റ്-പാമോലിവ് വാര്‍ഷിക വില്‍പ്പന 2 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ എച്ച്യുഎലിന്‌വില്‍പ്പനയില്‍ 4 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്താനായി. എന്നാല്‍ ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് മാന്ദ്യവും പണപ്പെരുപ്പവും എച്ച് യുഎല്ലിന്റെ പ്രകടനത്തെ ബാധിച്ചതായി വിശകലന വിദഗ്ധര്‍ പറയുന്നു.
കമ്പനിയുടെ മൊത്തം മാര്‍ജിന്‍ 588 ബേസിസ് പോയിന്റ് താഴ്ന്ന് 44.9 ശതമാനവും ഇബിറ്റ മാര്‍ജിന്‍ 176 ബേസിസ് പോയിന്റ് താഴ്ന്ന് 23.3 ശതമാനവുമായി കുറയുകയായിരുന്നു. എന്നാല്‍ വില്‍പന സെപ്തംബറോടെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് കമ്പനി മാനേജ്‌മെന്റ് അറിയിക്കുന്നു.
വാര്‍ഷിക പണപ്പെരുപ്പ നിരക്ക് സെപ്റ്റംബറില്‍ അഞ്ച് മാസത്തെ കൂടിയ നിരക്കായ 7.41 ശതമാനമായിരുന്നു.
ഗ്രാമീണ വില്‍പനയിലെ കുറവ്
എഫ്എംസിജി വില്‍പ്പനയില്‍ 30 ശതമാനത്തിലധികം സംഭാവന നല്‍കുന്ന ഗ്രാമീണ മേഖലയിലെ ഡിമാന്റ് കുറവാണ് വ്യാവസായത്തെ ബാധിച്ചത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സിഇഒ സഞ്ജീവ് മേത്ത പറയുന്നതനുസരിച്ച് രണ്ടാം പാദ വില്‍പ്പന, ഗ്രാമീണ മേഖലയില്‍ 9 ശതമാനവും നഗരങ്ങളില്‍ 3 ശതമാനവുമായാണ് ചുരുങ്ങിയത്.
റീട്ടെയില്‍ ഇന്റലിജന്‍സ് സ്ഥാപനമായ ബിസോമും സമാന പ്രവണത നിരീക്ഷിക്കുന്നു. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ചില്ലറ വ്യാപാരികള്‍ സാധന സാമഗ്രികള്‍ തഴഞ്ഞതിനാല്‍ എഫ്എംസിജികളുടെ വില്‍പ്പന കഴിഞ്ഞ മാസം കുറഞ്ഞുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ ഗ്രാമീണ മേഖലയിലെ വില്‍പ്പന 14.3 ശതമാനം ഇടിഞ്ഞതായി ബിസോം ചൂണ്ടിക്കാട്ടി.
ഭാവി സാധ്യതകള്‍
പണപ്പെരുപ്പ ആശങ്കകളും കുറവ് ഗ്രാമീണ ഡിമാന്‍ഡും തുടരുന്നതിനാല്‍ എഫ്എംസിജി കമ്പനികളുടെ സാധ്യതകള്‍ ഈ പാദത്തിലും ഇരുണ്ടതാകുമെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു. രൂപയുടെ മൂല്യത്തകര്‍ച്ചയും പാമോയില്‍ ഒഴികെയുള്ള ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റവും ഡിസംബര്‍ പാദത്തിലും പണപ്പെരുപ്പം ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്യുഎല്‍ മാനേജ്മെന്റ് വിശ്വസിക്കുന്നു. മാനേജ്‌മെന്റ് പറയുന്നതനുസരിച്ച് ഡിമാന്റല്ല, മറിച്ച് വില ഉയര്‍ത്താനുള്ള ശേഷിയാണ് വരും പാദങ്ങളിലും കമ്പനിയുടെ വളര്‍ച്ചയെ നിര്‍ണ്ണയിക്കുക.
ജൂണ്‍ പാദത്തില്‍ എച്ച് യു എല്ലിന്റെ അറ്റ സാമഗ്രി പണപ്പെരുപ്പം (എന്‍എംഐ) 20 ശതമാനമായിരുന്നു. ഇത് സെപ്റ്റംബര്‍ പാദത്തില്‍ 22 ശതമാനമായി ഉയര്‍ന്നു.