ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

എഫ്എംസിജി കമ്പനികളുടെ വരുമാന വളര്‍ച്ച മിതമായിരിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) കമ്പനികള്‍ 2023 ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ മിതമായ വരുമാന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വില കുറച്ചതും ഗ്രാമീണ ഡിമാന്‍ഡ് ഭാഗികമായി കുറഞ്ഞതുമാണ് കാരണം. നുവാമ വെല്‍ത്ത് അതിന്റെ പരിധിയില്‍ വരുന്ന കമ്പനികള്‍ക്ക് വരുമാനത്തില്‍ 5 ശതമാനവും പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ (ഇബിഐഡിടിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനത്തില്‍ 15 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു.

ഐടിസിക്ക് 12 ശതമാനവും ബ്രിട്ടാനിയയ്ക്ക് 10.2 ശതമാനവും ഡാബറിന് 7 ശതമാനവും ഹിന്ദുസ്ഥാന്‍ യൂണിലിവറിന് (എച്ച്യുഎല്‍) 9.1 ശതമാനവും വരുമാന വളര്‍ച്ചയുണ്ടാകുമെന്നാണ് കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പ്രതീക്ഷിക്കുന്നത്. വരുമാന വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക നെസ്ലെ്,ഗോദ്റേജ്,എന്നിവയായിരിക്കും. മാരിക്കോയുടെ വളര്‍ച്ച ദുര്‍ബലമാകും.

ബ്രിട്ടാനിയ, നെസ്ലെ, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് എന്നിവ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് നുവാമ പ്രതീക്ഷിക്കുന്നു, അതേസമയം ഡാബര്‍, ഐടിസി, എച്ച്യുഎല്‍, ബജാജ് കണ്‍സ്യൂമര്‍ എന്നിവ ഇടത്തരം പ്രകടനമായിരിക്കും നടത്തുക. ഇമാമിയും മാരിക്കോയും മികവിനായി പരിശ്രമിക്കും.

അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞത് കമ്പനികളെ തുണച്ച ഘടകമാണെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വിലയിരുത്തി.

X
Top