ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

പണപ്പെരുപ്പം: സമ്മര്‍ദ്ദം നേരിട്ട് എഫ്എംസിജി കമ്പനികള്‍

ന്യൂഡല്‍ഹി: ഉയര്‍ന്ന പണപ്പെരുപ്പവും ഡിമാന്റ് കുറവും മാര്‍ജിന്‍ സമ്മര്‍ദ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് മിക്ക ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) ഓഹരികളും താഴ്ച വരിച്ചു. ഒക്‌ടോബര്‍ ആരംഭം മുതല്‍, മാരികോയ്ക്ക് 7 ശതമാനവും ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന് 10 ശതമാനവും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 6 ശതമാനവും ഡാബര്‍ ഇന്ത്യയ്ക്ക് 6 ശതമാനവും ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന് 4 ശതമാനവും ഐടിസിക്ക് ഏകദേശം 3 ശതമാനവും നഷ്ടമുണ്ടായി. ബിഎസ്ഇ എഫ്എംസിജി സൂചിക രണ്ട് ശതമാനം ഇടിഞ്ഞു.

സാമഗ്രികളുടെ ഉയര്‍ന്ന വില, കാറ്റഗറി ഡെവലപ്‌മെന്റ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള മുന്‍കൂര്‍ മാര്‍ക്കറ്റിംഗ് നിക്ഷേപം, ഇന്തോനേഷ്യ മാര്‍ക്കറ്റിന്റെ മോശം പ്രകടനം എന്നിവ കാരണം മാര്‍ജിന്‍ കുറയുമെന്ന് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ത്രൈമാസ അപ്‌ഡേറ്റില്‍ പറയുന്നു. വ്യാപാര അളവ് ഒറ്റ അക്കത്തില്‍ തുടരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. സഫോളയുടെയും പാരച്യൂട്ടിന്റെയും നിര്‍മ്മാതാവായ മാരിക്കോ ലിമിറ്റഡാകട്ടെ തങ്ങളുടെ ആഭ്യന്തര ബിസിനസ്സ് മൂന്ന് വര്‍ഷ ഒറ്റ അക്ക സിഎജിആര്‍ വളര്‍ച്ചയിലാണുള്ളതെന്ന് വ്യക്തമാക്കി.

ഉയര്‍ന്ന വിലയുള്ള ഇന്‍വെന്ററിയും കറന്‍സി മൂല്യത്തകര്‍ച്ചയും മാരിക്കോയ്ക്ക് മാര്‍ജിന്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. ജിയോപൊളിറ്റിക്കല്‍ സാഹചര്യം അഭൂതപൂര്‍വ്വമായ പണപ്പെരുപ്പത്തിന് ഇടയാക്കിയതിനാല്‍ ഡിമാന്റ് കുറഞ്ഞുവെന്നും പ്രവര്‍ത്തന മാര്‍ജിന്‍ 200 ബേസിസ് പോയിന്റ് കുറയുമെന്നും ഡാബറും സ്ഥിരീകരിച്ചു. ഉത്സവ സീസണിന്റെ പിന്തുണയോടെ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഉപഭോഗ വളര്‍ച്ച മെച്ചപ്പെടുത്താനാകുമെന്ന് വിശ്വസിക്കുകയാണ് മൂന്ന് സ്ഥാപനങ്ങളും.

കോടക് സെക്യൂരിറ്റീസും ഇക്കാര്യം സ്ഥിരീകരിച്ചു. പണപ്പെരുപ്പ സമ്മര്‍ദവും കൂടുതല്‍ വിലക്കയറ്റവും കാരണം ഉപഭോക്തൃ പായ്ക്കുകളിലുടനീളം അളവ് കുറവ്‌ പ്രതീക്ഷിക്കുകയാണ് അവര്‍. ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ്‌ലെ ഇന്ത്യ, വരുണ്‍ ബിവറേജസ്, യുണൈറ്റഡ് സ്പിരിറ്റ്‌സ്, വെസ്റ്റ്‌ലൈഫ് ഡെവലപ്‌മെന്റ് ലിമിറ്റഡ് എന്നിവ രണ്ടാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. അതേസമയം ടാറ്റ കണ്‍സ്യൂമറിന്റെയും സഫയറിന്റെയും പ്രകടനം ചെറിയ തോതില്‍ കുറയും.

എഫ്എംസിജി കമ്പനികള്‍ രണ്ടാം പാദത്തില്‍ 14.4 ശതമാനം വാര്‍ഷിക വരുമാന വളര്‍ച്ച കാണിക്കുമെന്ന് എലാറ സെക്യൂരിറ്റീസ് പറഞ്ഞു.

X
Top