ന്യൂഡല്‍ഹി: പണപ്പെരുപ്പം മിതമായതിനെ തുടര്‍ന്ന് ജൂണ്‍ പാദത്തില്‍ എഫ്എംസിജി വ്യവസായം വളര്‍ച്ച നേടി. അളവിലും മൊത്ത മാര്‍ജിനിലും കമ്പനികള്‍ നേട്ടമുണ്ടാക്കുകയായിരുന്നു. നിരവധി ചെറുകിട കമ്പനികളാണ് തിരിച്ചെത്തി പ്രാദേശിക തലത്തില്‍ മത്സരം ശക്തമാക്കിയത്.
ഇതോടെ വന്‍കിട കമ്പനികള്‍ വിലകുറയ്ക്കാന്‍ നിര്‍ബന്ധിതമായി. മിക്ക എഫ്എംസിജി സ്ഥാപനങ്ങളും ഹോം കെയര്‍, പേഴ്‌സണല്‍ കെയര്‍, ബ്യൂട്ടി, ഫുഡ്‌സ് ഉല്‍പ്പന്ന ബിസിനസില്‍ അളവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഐസ്‌ക്രീം, പാനീയ പോര്‍ട്ട്‌ഫോളിയോകള്‍ അപവാദമാണ്.
മെറ്റീരിയല്‍ പണപ്പെരുപ്പം ഉയര്‍ന്ന ഒറ്റ അക്കത്തില്‍ നിന്ന് കുറഞ്ഞ ഒറ്റ അക്കത്തിലേക്ക്
മാറിയതോടെ നഗര, ഗ്രാമീണ ഡിമാന്റ് വീണ്ടെടുക്കുകയും ഇത് വിപണി അളവില്‍ വര്‍ദ്ധനവുണ്ടാക്കുകയുമായിരുന്നു. ഇതോടെ എച്ച്യുഎല്‍, ഐടിസി, ഗോദ്‌റെജ് കണ്‍സ്യൂമര്‍, ഡാബര്‍, മാരിക്കോ, ടാറ്റ കണ്‍സ്യൂമര്‍ എന്നിവയുള്‍പ്പെടെയുള്ള നിര്‍മ്മാതാക്കള്‍ക്ക് പരസ്യ,പ്രമോഷന്‍ ചെലവഴിക്കല്‍ വര്‍ദ്ധിപ്പിക്കാനായി. കുറഞ്ഞ ഇന്‍പുട്ട് ചെലവിന്റെ ആനുകൂല്യങ്ങള്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
കമ്പനി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് വിലകുറയുമെന്ന പ്രതീക്ഷയില്‍ അവര്‍ സ്റ്റോക്ക് ലെവല്‍ കുറയ്ക്കാന്‍ തയ്യാറായി. ഡാബറിന്റെ അറ്റാദായത്തില്‍ 5 ശതമാനം വര്‍ദ്ധനവാണുണ്ടായത്. ഡാബര്‍ അറ്റാദായം 464 കോടി രൂപയാക്കിയപ്പോള്‍ ബ്രിട്ടാനിയയുടെ അറ്റാദായം 35.65 ശതമാനം ഉയര്‍ന്ന് 455.45 കോടി രൂപയായി.
ഇരു കമ്പനികളുടെയും വരുമാനം യഥാക്രമം 3240 കോടി രൂപയും 3969.84 കോടി രൂപയുമായാണ് ഉയര്‍ന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വരുമാനവും അളവും യഥാക്രമം 7 ശതമാനവും 3 ശതമാനവും വര്‍ദ്ധിപ്പിച്ചപ്പോള്‍ ഐടിസി, എഫ്എംസിജി ഉത്പന്ന വിഭാഗ വരുമാനം 16 ശതമാനം ഉയര്‍ന്ന് 5172.71 കോി രൂപയാക്കി. ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ടസ് (ജിസിപിഎല്‍)അളവില്‍ ഇരട്ട അക്ക വര്‍ദ്ധന രേഖപ്പെടുത്തുകയും അറ്റാദായം 19 ശതമാനമുയര്‍ത്തുകയും ചെയ്തു.
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് അറ്റാദായം 26.97 ശതമാനവും വരുമാനം 12.45 ശതമാനവും ഉയര്‍ന്ന് യഥാക്രമം 358.57 കോടി രൂപയും 3741.21 കോടി രൂപയുമായി.