ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

അടിസ്ഥാന സൗകര്യ വികസന രംഗത്ത് 2047 ഓടെ 880 ലക്ഷം കോടി രൂപയുടെ നിക്ഷേപം

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വളര്ച്ച എന്നിവയില്‍ ചൈനീസ് മാതൃക പരീക്ഷിക്കുകയാണ് ഇന്ത്യ.ഇതിനായി 2023 നും 2047 നും ഇടയില് 845-880 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് കേന്ദ്രമന്ത്രിസഭ കണക്കാക്കുന്നു. അടുത്ത 24 വര്‍ഷത്തിനുള്ളില്‍ 20,000 കിലോമീറ്റര്‍ എലിവേറ്റഡ് ട്രാക്കുകളും 4,500 കിലോമീറ്റര്‍ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികളും സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്രയും തുക വേണ്ടിവരിക.

ഹൈവേ നീളം 1.6 മടങ്ങ് വര്‍ദ്ധിപ്പിക്കുക, തുറമുഖ ശേഷി നാലിരട്ടി വര്‍ദ്ധിപ്പിക്കുക, റെയില്‍ വേ ശൃംഖല ഇരട്ടിപ്പിക്കുക എന്നിവ റോഡ്മാപ്പില്‍ ഉള്‍ക്കൊള്ളുന്നു. വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 4,500 ആക്കി ഉയര്‍ത്താനും എല്ലാ ട്രെയിനുകളിലും തദ്ദേശീയ കൂട്ടിയിടി വിരുദ്ധ സംവിധാനമായ കവച് ഘടിപ്പിക്കാനും പദ്ധതിയുണ്ട്. 75 നഗരങ്ങളിലായി 5,000 കിലോമീറ്റര്‍ മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (എംആര്‍ടിഎസ്) സ്ഥാപിക്കുന്നത് ഉള്‍പ്പെടെ നഗര അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിന് നിക്ഷേപത്തിന്റെ 56% അല്ലെങ്കില്‍ ഏകദേശം 490 ലക്ഷം കോടി രൂപ വേണ്ടിവരും.

നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (യുഎല്‍ബി) ഭരണം, ആസൂത്രണം, ധനകാര്യം എന്നിവയില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ധനകാര്യ കമ്മീഷന്‍ (എഫ്സി), കേന്ദ്രാവിഷ്‌കൃത സ്‌കീമുകള്‍ (സിഎസ്എസ്) എന്നിവ ഉപയോഗിക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. റോഡ്മാപ്പ് അനുസരിച്ച്, എല്ലാ പട്ടണങ്ങളിലും 100% ഇ-ഗവേണന്‍സ് നടപ്പിലാക്കും. പതിവ് വിലയിരുത്തലുകളിലൂടെ ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി ടാക്സ് ശേഖരണം നടത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

2030 ഓടെ ലോകമെമ്പാടുമുള്ള മികച്ച 100 വാസയോഗ്യമായ നഗരങ്ങളില്‍ ഒരു ഇന്ത്യന്‍ നഗരവും 2047 ഓടെ അഞ്ച് നഗരങ്ങളും ഉള്‍പ്പെടുത്തും.ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യന്‍ പട്ടണങ്ങളുടെ എണ്ണം 2040 ഓടെ 980 ആയും 2047 ഓടെ 1,500 ആയും ഉയരുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇപ്പോള് രാജ്യത്താകമാനം 770 പട്ടണങ്ങളുണ്ട്.

മൊത്ത ആഭ്യന്തര ഉല്‍പാദനം, വിമാന യാത്രകള്‍, മെട്രോ റെയില്‍ ലൈനുകള്‍, റെയില്‍ ചരക്ക് എന്നിവയില്‍, 1995 നും 2020 നും ഇടയില്‍ ചൈന വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്.

X
Top