സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ആര്‍ബിഐയ്ക്ക് തലവേദനയായി ധാന്യവില

ന്യൂഡല്‍ഹി: ഫെഡ് റിസര്‍വ് നിരക്ക് വര്‍ധനയ്ക്ക് പുറമെ ഭക്ഷ്യവിലയിലെ ഉയര്‍ച്ചയായിരിക്കും വരുന്ന മീറ്റിംഗില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) മോണിറ്ററി കമ്മിറ്റിയ്ക്ക് ആശങ്ക സൃഷ്ടിക്കുക, സിഎന്‍ബിസി റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്ഷ്യവില പണപ്പെരുപ്പം ഉയര്‍ന്നിരിക്കുകയാണ്. ധാന്യങ്ങളുടെ വില വര്‍ധനവാണ് മൊത്തം ഭക്ഷ്യ ഉപഭോക്തൃ വിലയെ ബാധിക്കുന്നത്.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ആശങ്കാജനകമായ വര്‍ധനവാണ് ധാന്യങ്ങള്‍ രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. നാല് വര്‍ഷമായി കുറഞ്ഞ തോതിലായിരുന്ന വില 2022 ലാണ് കുതിച്ചുയര്‍ന്നത്. ഇത് ഭക്ഷ്യ സിപിഐയുടെ മൊത്തത്തിലുള്ള വര്‍ദ്ധനവിന് കാരണമായി.

കഴിഞ്ഞ രണ്ട് വര്‍ഷമായി ആഗോള ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നതും തലവേദന സൃഷ്ടിക്കുന്നു. എന്നാല്‍ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്എഒ) സൂചിക ജൂണ്‍ മുതല്‍ കുറവ് വരുത്തിയത്‌ ആശ്വാസമായി, റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഈ സീസണില്‍, അരി ഉത്പാദനത്തില്‍ 12 മില്യണ്‍ ടണ്ണിന്റെ ഇടിവാണുണ്ടായത്.

പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞതോടെയാണ് ഇത്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ അരി വില 26 ശതമാനം ഉയര്‍ന്നു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന അടക്കമുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതികളും അരി ലഭ്യമല്ലാത്തതിനാല്‍ പ്രതിസന്ധിയിലായി.

കയറ്റുമതി കൂടിയതോടെ ഗോതമ്പിനും വിലകൂടി. ഇന്ത്യന്‍ റീടെയില്‍ വിപണിയില്‍ ഗോതമ്പിന്റെ വിലയില്‍ 22 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 25.41 രൂപയില്‍ നിന്നും 31.04 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്.

ഈ സാഹചര്യത്തില്‍ ആദ്യം ഗോതമ്പിന്റെയും പിന്നീട് അരിയുടേയും കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു.

X
Top