Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വിഭജനം: ഫോര്‍ബ്‌സ് ആന്റ് കമ്പനി ഓഹരി രണ്ടാം ദിവസവും അപ്പര്‍ സര്‍ക്യൂട്ടില്‍

മുംബൈ: പ്രിസിഷന്‍ ടൂള്‍സ് ബിസിനസിന്റെ വിഭജനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഫോര്‍ബ്‌സ് ആന്‍ഡ് കമ്പനിയുടെ ഓഹരി വില തുടര്‍ച്ചയായ രണ്ടാം ദിനം 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ഫോര്‍ബ്‌സ് പ്രിസിഷന്‍ ടൂള്‍സ് ആന്‍ഡ് മെഷീന്‍ പാര്‍ട്‌സ് ലിമിറ്റഡ് (എഫ്പിടിഎല്‍) എന്ന പുതിയ സ്ഥാപനം രൂപീകരിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിക്കുകയായിരുന്നു. ക്രമീകരണ പദ്ധതിയില്‍ പണത്തിന്റെ പരിഗണനയൊന്നും ഇല്ലെന്നും കമ്പനി പറഞ്ഞു.

വിഭജന ഫലമായി സൃഷ്ടിക്കപ്പെടുന്ന കമ്പനിയുടെ (എഫ്പിടിഎല്‍) 10 രൂപ വീതമുള്ള നാല് പൂര്‍ണ്ണമായി അടച്ച ഇക്വിറ്റി ഷെയറുകള്‍ വിഭജിക്കപ്പെട്ട കമ്പനിയുടെ (ഫോബ്‌സ് & കമ്പനി) ഇക്വിറ്റി ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് അനുവദിക്കപ്പെടും. ഒരു ഓഹരിയ്ക്ക് 10 ഓഹരി എന്ന തോതിലായിരിക്കും ഓഹരികള്‍ നല്‍കുക. 766.05 രൂപയിലാണ് നിലവില്‍ സ്‌റ്റോക്കുള്ളത്.

ഫോര്‍ബ്‌സ് & കമ്പനി ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ മാറ്റത്തിന് വിധേയമാകില്ല. പ്രിസിഷന്‍ ടൂള്‍സ് വിഭാഗത്തിന്റെ 2022 സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ് 179.22 കോടി രൂപയായിരുന്നു. ഇത് മൊത്തം വിറ്റുവരവിന്റെ 76.25 ശതമാനമാണ്.

X
Top