Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ദരിദ്രര്‍ക്കുള്ള സഹായം കുറയുന്നു

ന്യൂയോര്‍ക്ക്: പട്ടിണി വ്യാപകമാകുമ്പോള്‍, ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ അവതാളത്തിലാകുന്നു. ഭക്ഷണത്തിനുള്ള സഹായം വെട്ടിക്കുറയ്ക്കാന്‍ ഐക്യരാഷ്ട്രസഭ (യുഎന്‍) നിര്‍ബന്ധിതരായി.സംഭാവനകള്‍ കുറയുന്നതാണ് കാരണം.

അഫ്ഗാനിസ്ഥാന്, സിറിയ, യെമന്, പശ്ചിമ ആഫ്രിക്ക എന്നിവയുള്‌പ്പെടെ 38 രാജ്യങ്ങള്‍ക്കുള്ള സഹായം ഇതിനകം വെട്ടിക്കുറച്ചതായി വേള്ഡ് ഫുഡ് പ്രോഗ്രാം ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര് കാള് സ്‌കൗ അറിയിച്ചു. 86 രാജ്യങ്ങളിലാണ് ഡബ്ല്യുഎഫ്പി പ്രവര്ത്തിക്കുന്നത്. സംഘനയ്ക്ക് നിലവില്‍ 20 ബില്യണ്‍ ഡോളറാണ് ആവശ്യം.

അതേസമയം 10-14 ബില്യണ്‍ ഡോളര്‍ മാത്രമാണ് സംഭാവന രൂപത്തില്‍ കൈപറ്റിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന് നല്‍കുന്ന റേഷന്‍ 50 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ഡബ്ല്യുഎഫ് തയ്യാറായി. മാത്രമല്ല, 8 ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് മെയ് മാസത്തില്‍ നിര്‍ത്തി.

ഇപ്പോള്‍ 5 ദശലക്ഷം ആളുകളെ മാത്രമാണ് സഹായിക്കുന്നത്. സഹായം കുറയുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിന് അത് ദാതാക്കളോട് ചോദിക്കണമെന്നായിരുന്നു സ്‌കൗവിന്റെ മറുപടി.യൂറോപ്പ്,അമേരിക്ക എന്നിവിടങ്ങളിലെ മാനുഷികാവശ്യങ്ങള്‍ക്കുള്ള ബജറ്റ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണെന്നും അദ്ദേഹം പറഞ്ഞു.

”ഞങ്ങള്‍ ഇപ്പോഴും 20 ബില്യണ്‍ ഡോളര്‍ ലക്ഷ്യമിടുന്നു, പക്ഷേ ഈ വര്‍ഷം ഇതുവരെ ഞങ്ങള്‍ അതിന്റെ പകുതിയോളം, മാത്രമേ നേടിയിട്ടുള്ളൂ,” സ്‌കൗ അറിയിക്കുന്നു.

X
Top