Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

3,200 ജീവനക്കാരെ പിരിച്ചുവിടാൻ ഫോർഡ്

ദില്ലി: യുഎസ് ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. 3,200 ജീവനക്കാരെ പിരിച്ചുവിടും എന്നാണ് റിപ്പോർട്ട്.

ജർമ്മനിയിലെ ജീവനക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. കഴിഞ്ഞ വർഷം ഫോർഡ് 3,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു, അതിൽ ഭൂരിഭാഗവും യുഎസിൽ നിന്നുള്ള ജീവനക്കാരായിരുന്നു.

ചില സ്ഥലങ്ങളിൽ ആവശ്യത്തിൽ കൂടുതൽ ജീവനക്കാരുണ്ട്. ഇത് വെട്ടിച്ചുരുക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്പനി വക്താക്കൾ പ്രതികരിച്ചു. മാത്രമല്ല, വൈദ്യുത വാഹന ബാറ്ററികളിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ വില ഉയരുന്നതും യു.എസിലെയും യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യവും കാരണം ചെലവ് കുറക്കാൻ കമ്പനി സമ്മർദ്ദത്തിലാകുന്നു.

ആഗോള തലത്തിൽ വിവിധ കമ്പനികൾ ചെലവ് ചുരുക്കാൻ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. മുൻനിര ടെക് കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക മാന്ദ്യ ഭയം മേഖലയിൽ ശക്തമാകുന്നുണ്ട്.

മെറ്റയ്ക്കും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഗൂഗിളിലും കൂട്ട പിരിച്ചുവിടൽ തുടരുന്നു. ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും.

2023ൽ ഇതുവരെ ലോകമെമ്പാടുമുള്ള 24,000-ത്തിലധികം തൊഴിലാളികളെ വിവിധ സ്ഥാപനങ്ങൾ പിരിച്ചുവിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റ് 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങന്നതായും റിപ്പോർട്ടുണ്ട്.

ട്രാവല്‍ ടെക് സ്ഥാപനമായ ഓയോയും പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. 600 പേരെയാണ് ഓയോ പിരിച്ചുവിടുന്നത്. 3700 ജീവനക്കാരാണ് ഓയോയില്‍ ഉള്ളത്. ഇതില്‍ ടെക് വിഭാഗത്തില്‍ അടക്കമുള്ളവരെയാണ് പിരിച്ചുവിടല്‍ നടത്തിയത്. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം.

ഇന്ത്യയിൽ നിന്നും ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള എഡ്‌ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ വൈറ്റ്ഹാറ്റ് ജൂനിയർ, ജീവനക്കാരെ പിരിച്ചുവിട്ടു.

ആഗോളതലത്തിൽ 300 ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്.

X
Top