Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

3.7 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികളുമായി ഫോർഡ്

ഡൽഹി: മിഷിഗൺ, ഒഹായോ, മിസോറി എന്നിവിടങ്ങളിലെ അസംബ്ലി പ്ലാന്റുകളിൽ ഇലക്ട്രിക്, ഗ്യാസോലിൻ വാഹനങ്ങൾ നിർമ്മിക്കുന്നതിനായി 3.7 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഫോർഡ് മോട്ടോർ കമ്പനി അറിയിച്ചു. മൊത്തം നിക്ഷേപത്തിന്റെ 2.3 ബില്യൺ ഡോളർ ഇവികൾക്കായി ചെലവഴിക്കുമെന്ന് ഫോർഡ് പറഞ്ഞു. കൂടാതെ 2026-ഓടെ ഇവിക്കായി 50 ബില്ല്യൺ ഡോളർ കൂടെ ചെലവഴിക്കാനും കമ്പനി പദ്ധതിയിടുന്നു. മിഷിഗണിൽ നിന്നും ഒഹായോയിൽ നിന്നും യഥാക്രമം ഏകദേശം 150 മില്യൺ ഡോളറിന്റെയും ഏകദേശം 200 മില്യൺ ഡോളറിന്റെയും ഇൻസെന്റീവ് പാക്കേജുകൾ കമ്പനിക്ക് ലഭിക്കുമെന്ന് ഫോർഡ് അധികൃതർ പറഞ്ഞു.

നിക്ഷേപത്തിലൂടെ 6,200 മണിക്കൂർ ജോലികൾ കൂട്ടിച്ചേർക്കുമെന്നും 3,000 താൽക്കാലിക തൊഴിലാളികളെ മുഴുവൻ സമയ ജീവനക്കാരാക്കി നിയമിക്കുമെന്നും ഫോർഡ് അറിയിച്ചു. ഇവി വ്യവസായ പ്രമുഖനായ ടെസ്‌ലയെ നേരിടാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ തങ്ങളുടെ ഇവി, ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ (ഐസിഇ) ബിസിനസുകൾ പ്രത്യേക യൂണിറ്റുകളായി പ്രവർത്തിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 2026 അവസാനത്തോടെ ആഗോളതലത്തിൽ പ്രതിവർഷം 2 ദശലക്ഷത്തിലധികം ഇവികൾ നിർമ്മിക്കാന്നാണ് കമ്പനി പദ്ധതിയിടുന്നത്. 

X
Top