ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങളുമായി ബന്ധപ്പെട്ട പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടനകൾക്കും, ട്രസ്റ്റുകൾക്കും പണം നൽകുന്നുവെന്ന് ആദായ നികുതി വകുപ്പ്.

സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

സന്നദ്ധ സംഘടനയായ എൻവിറോണിക്സ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ആദായ നികുതി വകുപ്പ് സത്യവാങ്മൂലം ഫയൽ ചെയ്തത്. ട്രസ്റ്റിന്റെ നികുതി പുനഃപരിശോധിക്കാൻ ആദായ നികുതി വകുപ്പ് നൽകിയ നോട്ടീസിനെതിരെ ആയിരുന്നു ഹർജി.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ഇന്ത്യയുടെ വികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശക്തികൾ എൻവിറോണിക്സ് ട്രസ്റ്റിന് പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു.

ഇതിനുപുറമെ എൻവിറോണിക്സ് ട്രസ്റ്റ് പദ്ധതികൾക്കെതിരെ സമരം ചെയ്യുന്നതിന് വാടകയ്ക്ക് പ്രതിഷേധക്കാരെ ചുമതലപ്പെടുത്തുകയും, അവർക്ക് പണം നൽകുകയും ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു.

എൻവിറോണിക്സ് ട്രസ്റ്റിന് ലഭിക്കുന്ന പണത്തിന്റെ 90 ശതമാനവും വിദേശത്ത് നിന്നാണെന്നും സുപ്രീം കോടതിയിൽ വ്യക്തമാക്കി.

ഒഡിഷയിലെ വിവിധ വികസന പദ്ധതികൾക്കെതിരെ നടന്ന സമരങ്ങൾക്ക് എൻവിറോണിക്സ് ട്രസ്റ്റ് നൽകിയ സഹായത്തിന്റെ കണക്കുകളും ആദായനികുതി വകുപ്പ് സുപ്രീം കോടതിക്ക് കൈമാറി. സമരങ്ങളിൽ പങ്കെടുത്തതിന് കേസിൽ ഉൾപ്പെട്ടവർക്ക് 1250 രൂപ വീതം ബാങ്ക് അക്കൗണ്ടിലൂടെ കൈമാറി എന്നാണ് പ്രധാന കണ്ടെത്തൽ.

ഒഡിഷയിലെ സമരങ്ങൾക്കുള്ള ഫണ്ട് നൽകിയത് 6 ഡച്ച് സംഘടനകൾ ഉൾപ്പെട്ട ഫെയർ ഗ്രീൻ ആൻഡ് ഗ്ലോബൽ അലയൻസ് ആയിരുന്നു. എൻവിറോണിക്സ് ട്രസ്റ്റും ഈ സംഘടനയും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള രേഖകളും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

കൽക്കരി വ്യവസായ സ്ഥാപനങ്ങൾക്കെതിരെ പ്രാദേശിക ജനങ്ങളെ സംഘടിപ്പിച്ച് സമരം നടത്തുന്നതിന് ഓക്സ്ഫാം ഇന്ത്യ എന്ന സംഘടനയും എൻവിറോണിക്സ് ട്രസ്റ്റും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പ് വച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

X
Top