ന്യൂഡല്‍ഹി: ഓഗസ്റ്റ് 18ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 7.273 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 594.888 ബില്ല്യണ്‍ ഡോളറിലെത്തി.
കഴിഞ്ഞയാഴ്ചയിലെ നേട്ടത്തിന് ശേഷമാണ് ഈ ഇടിവ്. തൊട്ടുമുന്‍ ആഴ്ച ശേഖരം 708 മില്യണ്‍ ഉയര്‍ന്ന് 602.161 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
വിദേശ കറന്‍സി ആസ്തി 6.613 ബില്ല്യണ്‍ കുറഞ്ഞ് 6.613 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. നാണ്യശേഖരത്തിലെ പ്രധാന ഘടകം വിദേശ കറന്‍സി ആസ്തിയാണ്.
സ്വര്‍ണ്ണശേഖരത്തില്‍ 515 മില്ല്യണ്‍ ഡോളര്‍ കുറവാണുണ്ടായിരിക്കുന്നത്.
സ്വര്‍ണ്ണശേഖരം 515 ബില്ല്യണ്‍ ഡോളറിന്റേതായി. അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ്)യിലെ ശേഖരം 119 മില്യണ്‍ ഡോളര്‍ താഴന്ന് 18.205 ബില്യണ്‍ ഡോളറാവുകയും ചെയ്തു.
സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ് (എസ്ഡിആര്‍ ) 25 മില്യണ്‍ ഡോളര്‍ കുറഞ്ഞ്ന്ന് 5.072 ബില്യണ്‍ ഡോളര്‍.
2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. പിന്നീട് പണപ്പെരുപ്പം ആഗോള പ്രതിഭാസമാവുകയും കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
തുടര്‍ന്ന് രൂപയെ സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡോളര്‍ വില്‍പന തുടങ്ങി. ഇതോടെ വിദേശ നാണ്യ ശേഖരം തകര്‍ച്ചയിലായി.