കൊച്ചി: ജൂൺ ഏഴിന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 430.7 കോടി ഡോളർ വർദ്ധനയോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 65,581.7 കോടി ഡോളറിലെത്തി. മുൻവാരത്തിൽ വിദേശ നാണയ ശേഖരത്തിൽ 483.7 കോടി ഡോളറിന്റെ വർദ്ധനയുണ്ടായിരുന്നു. മേയ് പത്തിന് രേഖപ്പെടുത്തിയ 64,887 കോടി ഡോളറെന്ന റെക്കാഡാണ് തിരുത്തിയത്. ആഗോള വിപണികളിലുണ്ടാകുന്ന ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാൻ സഹായിക്കുന്ന വിദേശ നാണയ ശേഖരം ഗണ്യമായി കൂടുന്നത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് കരുത്താണെന്ന് വിലയിരുത്തുന്നു.
വിവിധ വിദേശ നാണയങ്ങളുടെ മൂല്യം 377.3 കോടി ഡോളർ ഉയർന്ന് 57,633.7 കോടി ഡോളറിലെത്തി. സ്വർണ ശേഖരം ഇക്കാലയളവിൽ 48.1 കോടി ഉയർന്ന് 5,698.2 കോടി ഡോളറിലെത്തി.