Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തി

ന്യൂഡൽഹി: ഓഗസ്റ്റ് 30ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം(Forex Reserve) 2.3 ബില്യൺ ഡോളർ ഉയർന്ന് എക്കാലത്തെയും ഉയർന്ന നിലയായ 683.99 ബില്യൺ ഡോളറിലെത്തിയതായി വെള്ളിയാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ/RBI) അറിയിച്ചു.

നേരത്തെ, ഓഗസ്റ്റ് 23ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 7.02 ബില്യൺ ഡോളർ വർദ്ധിച്ച് എക്കാലത്തെയും ഉയർന്ന നിലയായ 681.69 ബില്യൺ ഡോളറിലെത്തിയിരുന്നു.

ആർബിഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെൻ്റ് പ്രകാരം വിദേശ കറൻസി ആസ്തി (എഫ്സിഎ/FCA) 1.49 ബില്യൺ ഡോളർ വർധിച്ച് 599 ബില്യൺ ഡോളറിലെത്തി.

ഡോളറിൻ്റെ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്ന, വിദേശനാണ്യ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യു.എസ് ഇതര യൂണിറ്റുകളുടെ മൂല്യവർദ്ധന അല്ലെങ്കിൽ മൂല്യത്തകർച്ചയുടെ പ്രഭാവം എഫ്സിഎകളിൽ ഉൾപ്പെടുന്നു.

സ്വർണശേഖരം 862 മില്യൺ ഡോളർ ഉയർന്ന് 61.86 ബില്യൺ ഡോളറിലെത്തി. അതേസമയം, മുകളിൽ സൂചിപ്പിച്ച ആഴ്‌ചയിലെ എസ്‌ഡിആറുകൾ 9 മില്യൺ ഡോളർ ഉയർന്ന് 18.47 ബില്യൺ ഡോളറിലെത്തി.

ഐഎംഎഫിലെ കരുതൽ നില 58 മില്യൺ ഡോളർ കുറഞ്ഞ് 4.62 ബില്യൺ ഡോളറായി.

X
Top