Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ബിഎസ്ഇ കമ്പനികളുടെ വിപണി മൂല്യം സര്‍വകാല ഉയരത്തില്‍

മുംബൈ: വിദേശ നിക്ഷേപകര്‍ പ്രാദേശിക ഓഹരികള്‍ വാങ്ങുന്നത് തുടരുകയും ക്രൂഡ് ഓയില്‍ വില കുറയുകയും ചെയ്തതിനെത്തുടര്‍ന്ന് ബിഎസ്ഇ കമ്പനികളുടെ വിപണി മൂല്യം ചൊവ്വാഴ്ച റെക്കോര്‍ഡ് ഉയരമായ 287 ട്രില്യണ്‍ രൂപയിലെത്തി. സെപ്തംബര്‍ 13 ലെ 286.71 ബില്യണായിരുന്നു മുന്നത്തെ വലിയ നിരക്ക്. ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റയും ചൊവ്വാഴ്ച റെക്കോര്‍ഡ് ഉയരം കുറിച്ചിരുന്നു.

ബിഎസ്ഇ കമ്പനികളുടെ മൊത്തം വിപണി മൂല്യം 12 ശതമാനം ഉയര്‍ന്നു. ഡോളര്‍ കണക്കില്‍ 2.4 ശതമാനമാണ് ഉയര്‍ച്ച. മൊത്തം മൂല്യം 3.5 ട്രില്യണ്‍ ഡോളര്‍.

സെന്‍സെക്‌സ് 62,871 ലെവലിലും നിഫ്റ്റി 18,662.60 നിരക്കിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 7.5 ശതമാനം വര്‍ധനവാണ് ഇരു സൂചികകളും കൈവരിച്ചത്. ഇന്ത്യയിലെയും ചൈനയിലെയും ഉപഭോക്തൃ വില നാണയപ്പെരുപ്പം കുറയുകയും നിരക്ക് വര്‍ദ്ധനവ് താല്‍ക്കാലികമായി നില്‍ക്കുമെന്ന പ്രതീക്ഷയുമാണ് വിപണിയുടെ ഉയര്‍ച്ചയ്ക്ക് കാരണമായി അനലിസ്റ്റുകള്‍ പറയുന്നത്.

ഒപ്പം എണ്ണയുള്‍പ്പടെയുള്ള ചരക്ക് വിലയിടിവും തുണയായി. പൊതു തിരഞ്ഞെടുപ്പിന് മുന്‍പായി സര്‍ക്കാര്‍ ചെലവില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കയാണ് വിപണി. ഇത് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് നിക്ഷേപകര്‍ വിശ്വസിക്കുന്നു.

X
Top