ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ജൂണില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി ആകര്‍ഷിച്ചത് 13,000 കോടി രൂപ വിദേശ നിക്ഷേപം, 40 ശതമാനവും ധനകാര്യ മേഖലയില്‍

മുംബൈ: ജൂണിലെ ആദ്യ രണ്ട് ആഴ്ചകളില്‍ 13,000 കോടി രൂപയുടെ വിദേശ സ്ഥാപന നിക്ഷേപമാണ് ഇന്ത്യന്‍ ഇക്വിറ്റി വിപണി ആകര്‍ഷിച്ചത്. ഇതില്‍ 40 ശതമാനവും ധനകാര്യമേഖലയിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബാങ്കുകളും മറ്റ് ധനകാര്യ മേഖല ഓഹരികളും ഒരു മാസമായി മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

മ്യൂച്വല്‍ ഫണ്ടുകളും ആഭ്യന്തര നിക്ഷേപകരും ലാഭമെടുപ്പ് നടത്തിയതോടെയാണിത്. ഇവര്‍ എഫ്‌ഐഐ (വിദേശ സ്ഥാപന നിക്ഷേപകര്‍) വാങ്ങല്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. 2023 ലെ ആദ്യ രണ്ട്, മൂന്ന് മാസങ്ങളില്‍ ആഭ്യന്തര നിക്ഷേപകര്‍ ബാങ്ക് ഓഹരികള്‍ വാങ്ങുന്ന തിരക്കിലായിരുന്നു.

ഈ കാലയളവില്‍ വിദേശ നിക്ഷേപകര്‍ അറ്റ വില്‍പനയാണ് നടത്തിയത്. കഴിഞ്ഞ മാസം, നിഫ്റ്റി ബാങ്ക് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍, ഫിന്‍നിഫ്റ്റി 1.3 ശതമാനം വരുമാനം നല്‍കി. നിഫ്റ്റിയും നിഫ്റ്റി പിഎസ്യു ബാങ്കും 3 ശതമാനം വീതം ഉയര്‍ന്നു.

ഫിനാന്‍ഷ്യല്‍ സ്റ്റോക്കുകളില്‍ 5,523 കോടി രൂപയും ക്യാപിറ്റല്‍ ഗുഡ്‌സില്‍ 3,460 കോടി രൂപയും ഓട്ടോ ഓഹരികളില്‍ 3,079 കോടി രൂപയുമാണ് എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്. അതേസമയം ഐടി മേഖലയില്‍ നിന്നും 3139 കോടി രൂപ പിന്‍വലിക്കപ്പെട്ടു. 2024 സാമ്പത്തികവര്‍ഷത്തില്‍ ഇതിനോടകം 10 ബില്യണ്‍ ഡോളര്‍ അറ്റ വാങ്ങല്‍ അവര്‍ നടത്തിയിട്ടുണ്ട്.

മൂലധന ചരക്ക് മേഖല 612 ദശലക്ഷം ഡോളര്‍ വിദേശ നിക്ഷേപമാണ് ആകര്‍ഷിച്ചത്. രണ്ട് വര്‍ഷത്തിനിടെ നേടിയ ഏറ്റവും മികച്ച നിക്ഷേപം. പ്രതിരോധ മേഖല, പ്രത്യേകിച്ച് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ട്ക്‌സ് രണ്ടാഴ്ചയ്ക്കുള്ളില്‍ 20 ശതമാനം നേട്ടമുണ്ടാക്കി.

ധനകാര്യ സേവന മേഖലയില്‍ എഫ്‌ഐഐകള്‍ 6.54 ശതമാനം ഓവര്‍ വെയ്റ്റാണ്. അതേസമയം ഐടി മേഖലയില്‍ അവര്‍ 3.31 ശതമാനം അണ്ടര്‍വെയ്റ്റ് കാഴ്ചപ്പാട് പുലര്‍ത്തുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ എഫ്‌ഐഐ അനുമാനം 19 ബിപിഎസ് കുറഞ്ഞു.

മറ്റെല്ലാ മേഖലകളിലും, എഫ്‌ഐഐ നിലപാട് വര്‍ദ്ധിക്കുകയോ സ്ഥിരമായി തുടരുകയോആണ്.ഏറ്റവും വലിയ വര്‍ദ്ധനവ് എഫ്എംസിജി മേഖലയിലാണ്. 2023 മാര്‍ച്ചിലെ ഓഹരി പങ്കാളിത്ത പാറ്റേണ്‍ കാണിക്കുന്നത് എഫ്‌ഐഐ ഹോള്‍ഡിംഗ് 9.07 ശതമാനമാണ് എന്നാണ.

2022 മാര്‍ച്ചില്‍ 4.37 ശതമാനമായിരുന്ന സ്ഥാനത്താണിത്.

X
Top