Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ 81 ശതമാനവും വിദേശ നിക്ഷേപം

ന്യൂഡല്‍ഹി: 2017 നും 2022 നും ഇടയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല 26.6 ബില്യണ്‍ ഡോളറിന്റെ മൊത്തം വിദേശ നിക്ഷേപം സ്വീകരിച്ചു. തൊട്ടുമുന്‍പത്തെ ആറ് വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങ് അധികമാണിത്. മാത്രമല്ല, ഈ കാലയളവില്‍ മൊത്തം നിക്ഷേപത്തിന്റെ 81 ശതമാനവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടേതാണ്.

നിക്ഷേപ സ്ഥാപനങ്ങളുടെ സ്വാധീനം 2023 ആദ്യപാദത്തിലും ശക്തമാണ്. 1.7 ബില്യണ്‍ ഡോളറാണ് ഈ കാലയളവില്‍ നേടിയ സ്ഥാപന നിക്ഷേപം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 37 ശതമാനം അധികമാണിത്.

റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് കോളിയേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം,20172-2 കാലയളവില്‍ ഓഫീസ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം നടന്നത്. 45 ശതമാനം.
ഏഷ്യ-പസഫിക്ക് മേഖയില്‍ ഇന്ത്യ ആകര്‍ഷക നിക്ഷേപ കേന്ദ്രമായി തുടരുന്നു.

ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതിനാലാണ് ഇത്.
കിഴക്കന്‍ ഏഷ്യ, ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, ഓഷ്യാനിയ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെ 20 രാജ്യങ്ങള്‍ എപിഎസി വിപണിയില്‍ ഉള്‍പ്പെടുന്നു.

X
Top