Alt Image
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്

വിദേശ നിക്ഷേപകർ വിപണിയിൽ സജീവമാകുന്നു

കൊച്ചി: ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചാ സാദ്ധ്യതകളും ധന മാനേജ്മെന്റിലെ വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള പണമൊഴുക്ക് വീണ്ടും ഉയർത്തുന്നു.

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ(സെബി) കണക്കുകളനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഒരു വർഷത്തിനിടെ രണ്ട് ലക്ഷം കോടി രൂപയിലധികമാണ് ഓഹരികൾ വാങ്ങുന്നതിനായി മുടക്കിയത്.

അമേരിക്കയിൽ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് കൂടുതലായി പണമൊഴുക്കുന്നത്. ഡോളറിന്റെ ചാഞ്ചാട്ടവും അമേരിക്കൻ കടപ്പത്രങ്ങളുടെ മൂല്യത്തിലെ ഇടിവും ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വികസ്വര രാജ്യങ്ങളിലെ നിക്ഷേപ സാധ്യതകൾ ഉയർത്തുകയാണ്.

ഈ വർഷം സെപ്തംബറിന് ശേഷം പലിശ കുത്തനെ കുറയാനുള്ള സാഹചര്യമാണുള്ളതെന്ന് അമേരിക്കയിലെ ഫെഡറൽ റിസർവിന്റെയും ബാങ്ക് ഒഫ് ഇംഗ്ളണ്ടിന്റെയും യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെയും നിലപാടുകൾ സൂചിപ്പിക്കുന്നു.

ബാങ്കിംഗ്, ലോഹങ്ങൾ, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയിലാണ് നിക്ഷേപ താത്പര്യം പ്രധാനമായും ദൃശ്യമാകുന്നത്.

X
Top