രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

2025ലും വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുന്നു

മുംബൈ: പുതുവർഷത്തിലും വിദേശ നിക്ഷേപകരെ ആകർഷിക്കാൻ രാജ്യത്തെ ഓഹരി വിപണിക്കായില്ല. ചെറുപ്പക്കാരുള്‍പ്പടെയുള്ളവർ വിപണിയില്‍ സജീവമായി ഇടപെടുമ്ബോള്‍ വിദേശികള്‍ നിക്ഷേപവുമായി സ്ഥലംവിടുകയാണ്.

2025ല്‍ ഇതുവരെ (ഏഴു ദിവസത്തിനുള്ളില്‍) 17,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്.

മൂന്നാം പാദത്തിലെ കമ്ബനികളുടെ (വരാനിരിക്കുന്ന) പ്രവർത്തന ഫലങ്ങള്‍, ജനുവരി 20ന് നടക്കാനിരിക്കുന്ന ട്രംപിന്റെ സത്യപ്രതിജ്ഞ, ജനുവരി 31ലെ ഫെഡ് യോഗം, ഫെബ്രുവരി ഒന്നിലെ യൂണിയൻ ബജറ്റ് എന്നിവയാകാം സുരക്ഷിത നീക്കം നടത്താൻ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചത്.

കാരണങ്ങളിലേയ്ക്ക് വിശദമായി:
കമ്ബനികളുടെ പ്രവർത്തന ഫലങ്ങള്‍
നാല് വർഷത്തെ ഇരട്ടയക്ക വളർച്ചയ്ക്കു ശേഷം രണ്ട് പാദങ്ങിളായി കോർപറേറ്റ് വരുമാനം കുറയുന്ന സാഹചര്യമാണ് കണ്ടുവരുന്നത്.

മൂന്നാം പാദത്തിലും വലിയ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാനില്ല. നടപ്പ് സാമ്ബത്തിക വർഷത്തെ വരുമാന വളർച്ച ഒറ്റയക്ക ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

വളർച്ചാ ഇടിവ്
പ്രതീക്ഷയ്ക്കൊപ്പം ഉയരാതിരുന്ന രാജ്യത്തെ വളർച്ചാ കണക്കുകള്‍ വിപണിയെ ദുർബലമാക്കി. വളർച്ചാ അനുമാനമായ 8.2 ശതമാനത്തില്‍നിന്ന് യഥാർഥ ജിഡിപി 6.4 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് കണക്കാക്കുന്നത്.

വിപണിയിലെ ആത്മവിശ്വാസത്തെ ഇത് കാര്യമായി ബാധിക്കും. വേതന വർധന, കോർപറേറ്റ് വരുമാനം, നിക്ഷേപം, വായ്പാ ഡിമാൻഡ് എന്നിവയ്ക്കെല്ലാം തിരിച്ചടിയാകുകയും ചെയ്യും.

കടപ്പത്ര വരുമാനം
പത്ത് വർഷത്തെ യുഎസ് ട്രഷറി ആദായം 4.73 ശതമാനത്തിലെത്തിയിരിക്കുന്നു. ഏപ്രിലിന് ശേഷമുള്ള ഉയർന്ന നിലവാരമാണിത്. തൊഴിലവസരങ്ങളുടെ വർധനവും സേവന മേഖലയുടെ മുന്നേറ്റവും നിരക്ക് നിലനിർത്താൻ ഫെഡിനെ പ്രേരിപ്പിച്ചേക്കാം. ഡോളർ കൂടുതല്‍ കരുത്താർജിക്കാനും കടപ്പത്ര ആദായം കൂടാനും ഇത് ഇടയാക്കും.

രൂപയുടെ മൂല്യം
ഡോളർ സൂചിക 109 ലേയ്ക്കെത്തിയപ്പോള്‍ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലവാരമായ 85.93ലേയ്ക്ക് പതിച്ചു. കറൻസി വിനിമയ നിരക്കും വിദേശ നിക്ഷേപം പുറത്തേയ്ക്കൊഴുകുന്നതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഡോളറിന്റെ ഡിമാന്റ് കാരണം വിദേശ നിക്ഷേപം കൂടുതല്‍ പിൻവലിക്കുന്നത് രൂപയ്ക്ക് സമ്മർദമേകും. രൂപയുടെ മൂല്യമിടിവ് കറൻസി റിസ്ക് കൂട്ടുന്നതിനാല്‍ വിദേശികള്‍ വൻതോതില്‍ നിക്ഷേപം പിൻവലിക്കുകയും ചെയ്യും.

ട്രംപിന്റെ നയം
ജനവരി 20നാണ് ട്രംപ് ചുമതലയേല്‍ക്കുക. അതിനുശേഷമായിരിക്കും നയവ്യതിയാനം സംബന്ധിച്ച വ്യക്തത വരിക. ചൈന ഉള്‍പ്പടെയുള്ള കയറ്റുമതി കേന്ദ്രീകൃത രാജ്യങ്ങളിലെ വിപണികള്‍ ഇപ്പോള്‍തന്നെ താരിഫ് ഭീതിയിലാണ്. നിയന്ത്രണങ്ങളില്‍ കുറവുണ്ടായാല്‍ അത് നേട്ടമാകും. മറിച്ചാണെങ്കില്‍ തിരിച്ചടിയും.

നിരക്ക് കുറയ്ക്കലിന്റെ വേഗം
നേരത്തെ പ്രതീക്ഷിച്ചതുപോലെ വേഗത്തിലുള്ള നിരക്ക് കുറയ്ക്കല്‍ ഫെഡിന്റെ ഭാഗത്തുനിന്നുണ്ടായേക്കില്ല എന്ന വിലയിരുത്തല്‍ പൊതുവെയുണ്ട്.

ബുധനാഴ്ച പുറത്തുവന്ന ഫെഡിന്റെ പോളിസി മിനുട്സ്, ട്രംപിന്റെ നയങ്ങള്‍ തുടങ്ങിയവയോടൊപ്പം പണപ്പെരുപ്പത്തിനെതിരായ പോരാട്ടം തുടരുമെന്ന സൂചനയും ആശങ്കയ്ക്ക് കാരണമാണ്.

X
Top