മുംബൈ: വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായ നാലാംമാസവും ഇന്ത്യന്‍ ഇക്വിറ്റകള്‍ വാങ്ങുന്നത് തുടര്‍ന്നു. ജൂണ്‍ മാസത്തില്‍ 16405 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയതോടെയാണിത്.
നേരത്തെ മെയില്‍ 9 മാസത്തെ ഉയര്‍ന്ന വാങ്ങല്‍ എഫ്പിഐ (ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ്) നടത്തിയിരുന്നു.
നിലവിലെ പ്രവണതയനുസരിച്ച് നടപ്പ് മാസത്തില്‍ വിദേശ നിക്ഷേകര്‍ വാങ്ങല്‍ തുടരും, വിദഗ്ധര്‍ പറയുന്നു. മികച്ച കോര്‍പറേറ്റ് വരുമാനം, ആഭ്യന്തര ഡാറ്റകള്‍, ധനനയം എന്നിവ കാരണമാണിത്. അതേസമയം മൂല്യനിര്‍ണ്ണയം ഒരു വെല്ലുവിളിയാണ്.
ഇന്ത്യന്‍ ഇക്വിറ്റികള്‍ ഉയര്‍ന്ന മൂല്യത്തിലാണ് വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്. കൂടാതെ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെ കര്‍ശനമായ നിയന്ത്രണങ്ങളും നിക്ഷേപത്തെ ബാധിക്കും. മെയ് മാസത്തില്‍ 43,838 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്പിഐകള്‍ നടത്തിയത്.
മാര്‍ച്ചില്‍ 7936 കോടി രൂപയും മാര്‍ച്ചില്‍ 11630 കോടി രൂപയും നിക്ഷേപിച്ചു. നടപ്പ് കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ 45600 കോടി രൂപയുടെ അറ്റവാങ്ങല്‍ എഫ്പിഐകള്‍ നടത്തി.