ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

എഫ്‌എംസിജി ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വില്‍ക്കുന്നു

മുംബൈ: ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ എഫ്‌എംസിജി കമ്പനികളിലെ ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വെട്ടിക്കുറച്ചു. അസംസ്‌കൃത സാമഗ്രികളുടെ വില കൂടുന്നതു മൂലം എഫ്‌എംസിജി കമ്പനികളുടെ നാലാം ത്രൈമാസത്തിലെ വരുമാനം കുറയാനിടയുണ്ടെന്ന നിഗമനമാണ്‌ വില്‍പ്പനക്ക്‌ പിന്നില്‍.

ഹിന്ദുസ്ഥാന്‍ യൂണിലിവറിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 12.67 ശതമാനമായി കുറഞ്ഞു. മുന്‍ത്രൈമാസത്തില്‍ ഇത്‌ 13.65 ശതമാനമായിരുന്നു.

ഐടിസിയിലെ ഓഹരി പങ്കാളിത്തം 43.26 ശതമാനത്തില്‍ നിന്നും 40.95 ശതമാനമായി കുറച്ചു. ബ്രിട്ടാനിയ ഇന്റസ്‌ട്രീസ്‌, വരുണ്‍ ഇന്റസ്‌ട്രീസ്‌ എന്നീ കമ്പനികളുടെ ഓഹരികളും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ ഭാഗികമായി വിറ്റു.

ബ്രിട്ടാനിയ ഇന്റസ്‌ട്രീസിലെ ഓഹരി പങ്കാളിത്തം 18.99 ശതമാനത്തില്‍ നിന്നും 18.23 ശതമാനമായാണ്‌ കുറച്ചത്‌. ഡാബര്‍ ഇന്ത്യയിലെ ഓഹരി പങ്കാളിത്തം 16.49 ശതമാനത്തില്‍ നിന്നും 15.82 ശതമാനമായി കുറച്ചു.

മറ്റ്‌ വിവിധ കമ്പനികളിലെയും ഓഹരി പങ്കാളിത്തം കുറച്ചിട്ടുണ്ട്‌. ഗ്രാമീണ മേഖലയിലെ ഡിമാന്റ്‌ കുറയുന്ന സാഹചര്യത്തില്‍ എഫ്‌എംസിജി ഓഹരികള്‍ ചെലവേറിയ നിലയിലാണ്‌ വ്യാപാരം ചെയ്യുന്നതെന്ന്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു

X
Top