മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 7320 കോടി രൂപയുടെ അറ്റവനിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്.
ഓഗസ്റ്റിലെ അവസാന വാരങ്ങളില്‍ ഓഹരി സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും പുതിയ ഉയരങ്ങളിലേക്ക് നീങ്ങിയതോടെ അവ ഗണ്യമായ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങി.
ഓഗസ്റ്റ് ഒന്ന് മുതല്‍ 16 വരെ 21,201 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അതിനു ശേഷമാണ് കാളകളുടെ റോളിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ രണ്ടാഴ്‌ച 28,521 കോടി രൂപയുടെ ഓഹരികള്‍ അവ വാങ്ങി.
തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റനിക്ഷേപം നടത്തുന്നത്. ജൂണില്‍ 26,565 കോടി രൂപയുടെയും ജൂലൈയില്‍ 32,365 കോടി രൂപയുടെയും അറ്റനിക്ഷേപം നടത്തിയതിനു ശേഷമാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഗസ്റ്റ് ആദ്യ വാരങ്ങളില്‍ ശക്തമായ വില്‍പ്പനയിലേക്ക് തിരിഞ്ഞത്.
എന്നാല്‍ വിപണി ശക്തമായ തിരിച്ചുവരവ് നടത്തുകയും പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയും ചെയ്‌തതോടെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായ തോതില്‍ ഓഹരികള്‍ വാങ്ങി.
മൊത്തം 42885.55 കോടി രൂപയാണ് അവ 2024ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. കടപ്പത്ര വിപണിയിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്.
17960.37 കോടി രൂപയാണ് ഓഗസ്റ്റില്‍ ഇന്ത്യന്‍ കടപ്പത്രങ്ങള്‍ വാങ്ങാന്‍ അവ വിനിയോഗിച്ചത്. ഈ വര്‍ഷം ഇതുവരെ 108947.91 കോടി രൂപയാണ് കടപ്പത്ര വിപണിയിയില്‍നിക്ഷേപിച്ചത്.