ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഒമ്പത് മാസത്തെ വില്‍പ്പനയ്ക്ക് ശേഷം, വിദേശ നിക്ഷേപകര്‍ (എഫ്പിഐ) ഓഹരി വാങ്ങല്‍കാരായി മാറിയ മാസമാണ് ജൂലൈ. ഡോളറിന്റെ ഇടിവും മികച്ച കോര്‍പ്പറേറ്റ് ഫലങ്ങളുമാണ് നിക്ഷേപമിറക്കാന്‍ എഫ്പിഐകളെ പ്രേരിപ്പിച്ചത്. 5,000 കോടി രൂപയാണ് ജൂലൈയില്‍ ഇന്ത്യന്‍ ഓഹരികള്‍ ആകര്‍ഷിച്ച വിദേശ നിക്ഷേപം.
50,145 കോടി രൂപ പിന്‍വലിക്കപ്പെട്ട ജൂണ്‍ മാസ ട്രെന്‍ഡിന് നേര്‍വിപരീതമാണിത്. ഡിപ്പോസിറ്ററികളിലെ കണക്കുപ്രകാരം,61,973 കോടി രൂപയാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) മാര്‍ച്ചില്‍ പിന്‍വലിച്ചത്. ഡാറ്റ അനുസരിച്ച്, ജൂലൈയില്‍ 4,989 കോടി രൂപ അവര്‍ നിക്ഷേപമിറക്കി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച തുടര്‍ച്ചയായ ഒമ്പത് മാസത്തെ വിറ്റഴിക്കലിന് ശേഷമാണ് എഫ്പിഐകള്‍ തിരിച്ചെത്തിയത്. 2021 ഒക്‌ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ 2.46 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. യുഎസ് മാന്ദ്യത്തിലല്ലെന്ന ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവന നിക്ഷേപ പ്രവാഹമുണ്ടാക്കിയതെന്ന് മോണിംഗ്സ്റ്റാര്‍ ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
മാത്രമല്ല, ഡിസ്‌ക്കൗണ്ട് റേറ്റില്‍ ഓഹരികള്‍ ലഭ്യമായും വിദേശീയരെ ആകര്‍ഷിച്ചു. അതേസമയം, ഡെബ്റ്റ് മാര്‍ക്കറ്റില്‍ നിന്നും തുക പിന്‍വലിക്കല്‍ എഫ്പിഐകള്‍ തുടര്‍ന്നു. 2,056 കോടി രൂപ യാണ് കഴിഞ്ഞമാസത്തില്‍ അവര്‍ പിന്‍വലിച്ചത്.
വിദേശ നിക്ഷേപകരുടെ മടങ്ങിവരവ് ട്രെന്‍ഡ് മാറ്റമായി കാണാനാകില്ലെന്ന നിലപാടിലാണ് വിദഗ്ധര്‍. ഇതൊരു ഹ്രസ്വകാല പ്രവണതയാകാമെന്ന് അവര്‍ നിരീക്ഷിക്കുന്നു.