ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഫോറിൻ സ്റ്റുഡന്റ് റെമിറ്റൻസ് വിപണി 3 വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് തോമസ് കുക്ക്

വിദേശ ഉപരിപഠനത്തിന് രാജ്യം വിടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുള്ള സാഹചര്യത്തിൽ രാജ്യത്തെ ഫോറിൻ സ്റ്റുഡന്റ് റെമിറ്റൻസ് വിപണിയും തങ്ങളുടെ ഫോറിൻ സ്റ്റുഡന്റ് റെമിറ്റൻസ് ബിസിനസും മൂന്നോ നാലോ വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിതര വിദേശ വിനിമയ വ്യാപാര കമ്പനിയായ തോമസ് കുക്ക്. രാജ്യത്തെ ഫോറിൻ സ്റ്റുഡന്റ് റെമിറ്റൻസ് വിപണി നിലവിൽ 4 ബില്യൺ ഡോളർ മൂല്യമുള്ളതാണെന്നും 3-4 വർഷത്തിനിടയിൽ ഇത് ഇരട്ടിയായി വളരുമെന്ന പ്രതീക്ഷയാണുള്ളതെന്നും തോമസ് കുക്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദീപേഷ് വർമ അറിയിച്ചു. വിദേശ ഉപരിപഠനം തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കൂടുതൽ വളർച്ച കാട്ടുന്നത് രാജ്യത്തെ ചെറു നഗരങ്ങളും പട്ടണങ്ങളുമാണെന്നത് കൂടുതൽ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറയുന്നു. കാനഡയിലെ ഇന്ത്യൻ പ്രവാസി വ്യവസായിയും നിക്ഷേപകനുമായ പ്രേം വാട്സയുടെ ഫെയർഫാക്സ് ഗ്രൂപ്പ് ആണ് തോമസ് കുക്ക് ലിമിറ്റഡിന്റെ ഉടമകൾ. രാജ്യത്തെ 65 നഗരങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.

കോവിഡിന് ശേഷം വിദേശ ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധനവുണ്ടായത് ഫോറിൻ സ്റ്റുഡന്റ് റെമിറ്റൻസ് ബിസിനസിലെ പ്രതിഫലിച്ചിട്ടുണ്ടെന്ന് ദീപേഷ് വർമ പറഞ്ഞു. കോവിഡ് കാലത്തെ അപേക്ഷിച്ച് ബിസിനസിൽ 160% ലധികം വാർഷിക വളർച്ചയുണ്ടെന്നും പ്രതിവർഷം 8 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ യൂണിവേഴ്‌സിറ്റികളിൽ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ എണ്ണം ഇനിയും ഉയരാനുള്ള സാധ്യതകൾ ശക്തമാണ്. രാജ്യത്തെ മധ്യവർഗ കുടുംബങ്ങളുടെ വരുമാനം ഉയർന്നതും, വിദ്യാഭ്യാസ വായ്പകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുന്നതും, കൂടുതൽ വിദ്യാർത്ഥികൾ വിദേശ ഉപരിപഠനം തെരഞ്ഞെടുക്കുന്നത് മൂലമുള്ള സുഹൃദ്സമ്മർദ്ദവും മറ്റും ഈ രംഗത്തെ വളർച്ചക്ക് ആക്കം കൂട്ടുന്നതായി അദ്ദേഹം വിശദീകരിക്കുന്നു.

ഏതാനും വർഷം മുൻപ് വരെ വിദശത്തേക്കുള്ള സ്റ്റുഡന്റ് റെമിറ്റൻസ് ബിസിനസിന്റെ 80% ലധികം രാജ്യത്തെ മുൻനിര നഗരങ്ങൾ കേന്ദ്രീകരിച്ചു മാത്രം നടന്നിരുന്നത് ഇപ്പോൾ 65% ഓളം ആയിട്ടുണ്ട്. 35% ലധികം ബിസിനസ് ഇപ്പോൾ ചെറു നഗരങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ചു നടക്കുന്നു. 3-4 വർഷങ്ങൾക്കുള്ളിൽ ഈ അനുപാതം 50%-50% എന്ന നിലയിൽ എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

X
Top