ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കാനഡയിൽ വിദേശവിദ്യാർഥികൾക്ക് ആഴ്ചയിൽ 24 മണിക്കൂർ തൊഴിലെടുക്കാം

ഒട്ടാവ: വിദേശവിദ്യാർഥികൾക്ക് ആഴ്ചയിൽ 24മണിക്കൂർമാത്രം കാംപസിനുപുറത്ത് ജോലിയെടുക്കാൻ അനുമതി നൽകുന്ന പുതിയ ചട്ടവുമായി കാനഡ. സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽവരും.

20 മണിക്കൂറിലധികം പാർട്ട്ടൈം ആയി ജോലിചെയ്യാൻ വിദേശവിദ്യാർഥികളെ അനുവദിച്ചിരുന്ന താത്കാലിക നയത്തിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണിത്.

േകാവിഡ് കാലത്താണ് ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലിയെടുക്കാൻ വിദേശവിദ്യാർഥികൾക്ക് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽപാർട്ടിസർക്കാർ ഇളവ് നൽകിയത്. രാജ്യത്ത് തൊഴിലാളിക്ഷാമം നേരിട്ട പശ്ചാത്തലത്തിൽക്കൂടിയായിരുന്നു അത്.

ഇവിടെയെത്തുന്ന വിദേശവിദ്യാർഥികൾ പ്രഥമപരിഗണനൽകേണ്ടത് പഠനകാര്യങ്ങൾക്കാണ്. ജോലിസമയങ്ങളിൽ 24 മണിക്കൂർ പരിധി ഏർപ്പെടുത്തുന്നതിലൂടെ അവർക്ക് പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് കുടിയേറ്റകാര്യമന്ത്രി മാത്യു മില്ലർ പറഞ്ഞു.

യു.എസിലെയും കാനഡയിലെയും വിദേശവിദ്യാർഥികൾആഴ്ചയിൽ 28 മണിക്കൂറിലധികം കാംപസിനുപുറത്ത് ജോലിചെയ്യുന്നത് അവരുടെ അക്കാദമികപ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുമെന്ന് ഈയിടെ പുറത്തുവന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കാരണം കൊണ്ട് പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടുന്നെന്നാണ് കണക്കുകൾ. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് കാനഡയുടെ നീക്കം.

ഇന്ത്യൻ വിദ്യാർഥികൾ ഉപരിപഠനത്തിന് പ്രഥമപരിഗണ നൽകുന്ന രാജ്യമാണ് കാനഡ. 2022-ലെകണക്കുപ്രകാരം 3.19 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് അവിടെയുള്ളത്.

X
Top