ന്യൂഡല്‍ഹി: പ്രതീക്ഷയോടെ കാത്തിരുന്ന വിദേശ വ്യാപാര നയം (എഫ്ടിപി) വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കി. അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന നയത്തിന് പകരം ‘ദീര്‍ഘകാല’ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അവസാന തീയതിയില്ല, മാത്രമല്ല ആവശ്യമുള്ളപ്പോള്‍ അപ്ഡേറ്റ് ചെയ്യും.
കൂടാതെ, പുതിയ നയം ഇന്‍സെന്റീവുകളില്‍ നിന്ന് മാറി തിരിച്ചടവ് സമ്മര്‍ദ്ദമില്ലാത്ത വായ്പകളിലേയ്ക്കും നികുതി ഇളവുകളിലേയ്ക്കും അവകാശങ്ങളിലേയ്ക്കും തിരിയുന്നു. ആശങ്കകള്‍ പരിഹരിക്കാന്‍ ഒരു കൂടിയാലോചനാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) സന്തോഷ് സാരംഗി അറിയിച്ചിട്ടുണ്ട്. 2030 ഓടെ ഇകോമേഴ്‌സ് കയറ്റുമതി 200-300 ബില്യണ്‍ ഡോളറാകുമെന്നാണ് എഫ്ടിപി കരുതുന്നത്.
മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍
കൊറിയര്‍ സര്‍വീസ് വഴിയുള്ള കയറ്റുമതിയുടെ മൂല്യപരിധി ഒരു ചരക്കിന് 5 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തും.
ഇന്ത്യന്‍ രൂപയെ ആഗോള കറന്‍സിയാക്കാനും ആഭ്യന്തര കറന്‍സിയില്‍ അന്താരാഷ്ട്ര വ്യാപാര സെറ്റില്‍മെന്റ് അനുവദിക്കാനും ശ്രമിക്കുന്നു.
ചരക്കുകളും സേവനങ്ങളും ഉള്‍പ്പെടെ മൊത്തത്തിലുള്ള കയറ്റുമതി 2222 ലെ 676 ബില്യണ്‍ ഡോളറില്‍ നിന്ന് 23 ല്‍ 770 ബില്യണ്‍ ഡോളറിലെത്താന്‍ സാധ്യതയുണ്ടെന്ന് ഡിജിഎഫ്ടി പറഞ്ഞു.
കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി അടുത്ത നാല് മാസത്തിനുള്ളില്‍ ആഗോളതലത്തില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിക്കുന്നു.
കയറ്റുമതി ബാധ്യതയില്‍ വീഴ്ച വരുത്തിയാല്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള പൊതുമാപ്പ് പദ്ധതി അവതരിപ്പിച്ചു.
ഫരീദാബാദ്, മൊറാദാബാദ്, മിര്‍സാപൂര്‍, വാരണാസി എന്നിവ കയറ്റുമതി മികവ് കേന്ദ്രങ്ങള്‍.
നിലവിലെ വിദേശ വ്യാപാര നയം (2015-20) 2023
മാര്‍ച്ച് 31 വരെ പ്രാബല്യത്തില്‍ ഉണ്ട്. മുന്‍ അഞ്ച് വര്‍ഷത്തെ പോളിസിയുടെ കാലാവധി 2020 മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. എന്നിരുന്നാലും, കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെയും ഫലമായ ലോക്ക്ഡൗണുകളുടെയും പശ്ചാത്തലത്തില്‍ ഇത് ആവര്‍ത്തിച്ച് നീട്ടുകയാണ്. 2023 മാര്‍ച്ച് 31 വരെയാണ് അവസാനമായി വിപുലീകരണം നല്‍കിയത്.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, ആഗോള വ്യാപാരത്തിലെ മാന്ദ്യം എന്നിവ രാജ്യത്തെ വ്യാപാരത്തെ ബാധിച്ചിട്ടുണ്ടെന്ന് ഡിജിഎഫ്ടി നിരീക്ഷിക്കുന്നു.