
ന്യൂഡല്‍ഹി: ഡിസംബര്‍ 9 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 2.908 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 564.06 ബില്യണ്‍ ഡോളറിലെത്തി. റിസര്‍വ് ബാങ്ക് ഓഫ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കഴിഞ്ഞയാഴ്ച ശേഖരം 11 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 571.16 ബില്യണ്‍ ഡോളറായിരുന്നു.
ഇത് തുടര്‍ച്ചയായ അഞ്ചാം ആഴ്ചയിലാണ് വിദേശ നാണ്യ കരുതല്‍ ശേഖരം വര്‍ധിക്കുന്നത്.
ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തി 500.125 ബില്യണ്‍ ഡോളറിലെത്തി.മുന്‍ ആഴ്ചയെ അപേക്ഷിച്ച് 3.141 ബില്യണ്‍ ഡോളറിന്റെ വര്‍ധന.
സ്വര്‍ണ്ണ ശേഖരം 296 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 40.729ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ എസ്ഡിആറുകള്‍ (സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ്) 61 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.106 ബില്യണ്‍ ഡോളറിലും അന്തര്‍ദ്ദേശീയ നാണയനിധിയിലെ (ഐഎംഎഫ്) കരുതല്‍ നില 2 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 5.11 ബില്യണ്‍ ഡാളറിലുമാണുള്ളത്.
2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. അഞ്ചാഴ്ചകള്‍ക്ക് മുന്‍പ് തുടര്‍ച്ചയായ 11 ആഴ്ചകളില്‍ ഫോറെക്‌സ് റിസര്‍വ് താഴ്ന്നിരുന്നു. പണപ്പെരുപ്പം ആഗോള പ്രതിഭാസമായതോടെ കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയും ഡോളര്‍ ശക്തിപ്പെടുകയുമായിരുന്നു.
രൂപയെ സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡോളര്‍ വില്‍പന തുടങ്ങിയതോടെ വിദേശ നാണ്യ ശേഖരം തകര്‍ച്ചയിലായി.