ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വിദേശ കരുതല്‍ ശേഖരം 15 മാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: ജൂലൈ 14 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതല്‍ ശേഖരം 12.74 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 609.02 ബില്യണ്‍ ഡോളറായി. 15 മാസത്തെ ഉയര്‍ന്ന തുകയാണിത്. ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തി 540.166 ബില്യണ്‍ ഡോളറിലെത്തി.

മുന്‍ ആഴ്ചയെ അപേക്ഷിച്ച് 11.198 ബില്യണ്‍ ഡോളറിന്റെ വര്‍ധന.സ്വര്‍ണ്ണ ശേഖരം 1.14 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 45.197 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ഡോളര്‍ ഒഴുക്കില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായ പശ്ചാത്തലത്തിലാണ് ശ്രദ്ധേയമായ നേട്ടം.

കുതിച്ചു ചാട്ടത്തിന് കാരണമായി രണ്ട് ഘടകങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.ഒന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കൈവശമുള്ള യുഎസ് സര്‍ക്കാര്‍ ബോണ്ടുകളില്‍ വര്‍ദ്ധനവുണ്ടായി. മറ്റൊന്ന് ഡോളര്‍ ഇതര കറന്‍സികളുടെ വിലവര്‍ദ്ധനവ്.

ഇത് വിദേശനാണ്യ ഹോള്‍ഡിംഗുകളുടെ മൊത്തത്തിലുള്ള മൂല്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. വിദേശ കറന്‍സി ആസ്തികളുടെ മൂന്നില്‍ രണ്ട് ഭാഗവും
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തന്ത്രപരമായി യുഎസ് ഡോളറിലാണ് സൂക്ഷിച്ചിരിക്കുന്നത്.ബാക്കി ഭാഗം യൂറോ, യെന്‍, പൗണ്ട്, ചൈനീസ് റെന്‍മിന്‍ബി എന്നിവയുള്‍പ്പെടെ മറ്റ് പ്രധാന കറന്‍സികളില്‍ വൈവിധ്യവത്കരിച്ചിരിക്കുന്നു.

പുനര്‍മൂല്യനിര്‍ണയ നേട്ടങ്ങളാണ് ഫോറെക്‌സ് കരുതല്‍ ശേഖരത്തിലെ പ്രതിവാര നേട്ടത്തിന് കാരണമെന്ന് സാമ്പത്തിക വിദ്ഗ്ധ ഗൗര സെന്‍ ഗുപ്ത അറിയിക്കുന്നു.
ഡോളര്‍ ബലഹീനതയും യുഎസ് ട്രഷറി വരുമാനം കുറയുന്നത് കാരണമാണിത്.
2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്.

പണപ്പെരുപ്പം ആഗോള പ്രതിഭാസമായതോടെ കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയും ഡോളര്‍ ശക്തിപ്പെടുകയും ചെയ്തു.
ഇതോടെ രൂപയെ സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡോളര്‍ വില്‍പന തുടങ്ങി.

ഇതോടെ വിദേശ നാണ്യ ശേഖരം തകര്‍ച്ചയിലാകുകയായിരുന്നു.

X
Top