ഭവന വില്‍പ്പനയില്‍ ഏഴ് ശതമാനം ഇടിവ്വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി ഇടിയുന്നുആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നു

വിദേശനാണ്യ കരുതല്‍ ശേഖരം 652 ബില്യണ്‍ ഡോളറായി കുറഞ്ഞു

മുംബൈ: ജൂണ്‍ 14ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 2.922 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 652.895 ബില്യണിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു.

കഴിഞ്ഞ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍, കിറ്റി 4.307 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 655.817 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. തുടര്‍ച്ചയായ ആഴ്ചകളിലെ വര്‍ധനയ്ക്ക് ശേഷം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലായിരുന്നു കരുതല്‍ ശേഖരം.

ജൂണ്‍ 14 ന് അവസാനിച്ച ആഴ്ചയില്‍, കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 2.097 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 574.24 ബില്യണ്‍ ആയതായി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വിദേശ കറന്‍സി ആസ്തികളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവര്‍ധന അല്ലെങ്കില്‍ മൂല്യത്തകര്‍ച്ചയുടെ ഫലവും ഇതിന് കാരണമാണ്.

ഈ ആഴ്ചയില്‍ സ്വര്‍ണ കരുതല്‍ ശേഖരം 1.015 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 55.967 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ അറിയിച്ചു. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്‍) 54 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 18.107 ബില്യണ്‍ ഡോളറിലെത്തി.

റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐഎംഎഫുമായുള്ള ഇന്ത്യയുടെ കരുതല്‍ നില 245 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 4.581 ബില്യണ്‍ ഡോളറിലെത്തിയതായും ആര്‍ബിഐ ഡാറ്റ കാണിക്കുന്നു.

X
Top